നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരി അറസ്റ്റിൽ

  പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരി അറസ്റ്റിൽ

  തന്‍റെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് 15കാരന്‍റെ അമ്മയാണ് പരാതി നൽകിയത്.

  Child Abuse

  Child Abuse

  • Share this:
   മുംബൈ: കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റിൽ. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബെ ഗൊരെഗാവിലാണ് സംഭവം. ഇരയാക്കപ്പെട്ട കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

   Also Read-സർക്കാര്‍ ഓഫീസിൽ ശുചിമുറിയില്ല; പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണാന്ത്യം

   ആരോപണവിധേയ ആയ യുവതി ഇവിടെ ഒരു ഷോപ്പിംഗ് സെന്‍ററിൽ ജോലി ചെയ്തു വരികയാണ്. ഇവർക്ക് ഒരു മകനുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി പരാതിക്കാരിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കാനെത്തുന്നത്. നവംബറോടെ റൂം ഒഴിയുകയും ചെയ്തു. ഈ കാലയളവിനിടയിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

   Also Read-മോഷ്ടിച്ച ടർക്കി കോഴിക്ക് 'മദ്യം കൊടുത്ത്' പിറന്നാളാഘോഷം; മൂന്ന് പേർ അറസ്റ്റിൽ

   തന്‍റെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നു കാട്ടിയാണ് അമ്മ പരാതി നൽകിയതെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ യുവതിയെ ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.   അതേസമയം പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് യുവതിയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. ഫ്ലാറ്റിന്‍റെ വാടകയെച്ചൊല്ലിയുണ്ടായ ഒരു തര്‍ക്കത്തിന്‍റെ പേരിലാണ് ഇത്തരം ആരോപണങ്ങൾ തന്‍റെ കക്ഷിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചത്.
   Published by:Asha Sulfiker
   First published:
   )}