തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയതിന് പിടിയിലായ സുനില്‍ കുമാര്‍ കെ എസ് ആര് ടി സി കണ്ടക്ടര്‍. 25 കിലോ സ്വര്‍ണമായിരുന്നു വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ബിസ്കറ്റുകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
തിരുമല സ്വദേശിയാണ് സുനില്‍. കൂടെ അറസ്റ്റിലായ സെറീന ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണെന്നും ഡിആര്‍ഐ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഒമാനില്‍ നിന്നാണ് ഇയാള്‍ എത്തിയിരുന്നത്. സ്വര്‍ണത്തിന് എട്ട് കോടി രൂപയോളം വില വിരുമെന്നാണ് കണക്കാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.