വിനോദയാത്രയ്ക്ക് ഗോവയിൽ എത്തിയ 25കാരി മരിച്ച നിലയിൽ; പുരുഷസുഹൃത്തിനെ കാണ്മാനില്ല

യുവതിയുടെ മൃതദേഹം പനാജിയിലെ ഗോവ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

news18
Updated: April 28, 2019, 11:51 AM IST
വിനോദയാത്രയ്ക്ക് ഗോവയിൽ എത്തിയ 25കാരി മരിച്ച നിലയിൽ; പുരുഷസുഹൃത്തിനെ കാണ്മാനില്ല
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 28, 2019, 11:51 AM IST
  • Share this:
പനാജി: ഗോവയിൽ വിനോദയാത്രയ്ക്ക് എത്തിയ 25 വയസുകാരിയെ ഹോട്ടൽമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിൽ നിന്ന് പുരുഷസുഹൃത്തിനൊപ്പം പനാജിയിൽ എത്തിയ യുവതിയെ ഉത്തരഗോവയിലെ സ്റ്റാർ ഹോട്ടലിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഈ മാസം 20നാണ് ഹിമാചൽ സ്വദേശിനിയാ അൽക സൈനിയെന്ന യുവതി പുരുഷസുഹൃത്തിനൊപ്പം ഹോട്ടലിൽ എത്തി ചെക്ക് -ഇൻ ചെയ്തത്.

ശനിയാഴ്ച ഹോട്ടലിലെ സ്റ്റാഫ് മുറി ക്ലീൻ ചെയ്യുന്നതിന് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ കുത്തേറ്റ പാടുണ്ടായിരുന്നതായാണ് വെളിപ്പെടുത്തൽ. അതേസമയം, യുവതിയുടെ മൃതദേഹം പനാജിയിലെ ഗോവ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

ഗൂഗിൾ ചതിച്ചാശാനേ! മാപ്പിൽ നോക്കി കാറോടിച്ചാൽ ഇങ്ങനെയിരിക്കും

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. അതേസമയം, ഹോട്ടലിലെ സ്റ്റാഫ് മുറിയിൽ എത്തുന്നതിനു മുമ്പ് രണ്ടുപേർ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പുരുഷസുഹൃത്തിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ, ദാബോലിം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

അഞ്ജുന പൊലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

First published: April 28, 2019, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading