ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017 നും 2019 നും ഇടയ്ക്ക് ഇന്ത്യയിൽ നടന്നത് 255
കസ്റ്റഡി മരണങ്ങൾ. എന്നാൽ ശിക്ഷിക്കപ്പെട്ടത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ മാത്രം.
2019 ൽ ഏറ്റുമുട്ടൽ കൊലപാതകം, കസ്റ്റഡി മരണങ്ങള്, നിയമവിരുദ്ധ തടങ്കൽ, പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പീഡനം, തുടങ്ങി 49 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2019 ൽ മാത്രം 85 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു ഉദ്യോഗസ്ഥൻ പോലും ശിക്ഷിക്കപ്പെട്ടില്ല.
2018 ൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 70 പേരാണ്. ഇതിൽ 40 പേരെ അറസ്റ്റ് ചെയ്തപ്പോൾ 26 ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു കേസിൽ പോലും ആരും ശിക്ഷിക്കപ്പെട്ടില്ല. 2017 നൂറ് പേർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ അറസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 57. 29 കേസുകളിലായി 49 ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്.
2019 ൽ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലാണ്. പതിനൊന്ന് കസ്റ്റഡി മരണങ്ങളാണ് കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തത്. 2017 ആന്ധ്ര പ്രദേശിൽ റിപ്പോർട്ട് ചെയ്തത് 27 കസ്റ്റഡി മരണ കേസുകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.