• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

Arrest | പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു

sanoop

sanoop

  • Share this:
    കൽപ്പറ്റ: പ്രണയം നടിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ (Arrest). വയനാട് (Wayanad) പുൽപ്പള്ളി നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്. പുല്‍പ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ രാവിലെ പായോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

    പഠന സമയത്തുള്ള പരിചയം വെച്ച്‌ പുല്‍പ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി അടുപ്പം കാണിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി.

    മാർച്ച് 21നാണ് യുവതി പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    കണ്ണൂർ മയക്കുമരുന്ന് കേസിൽ SDPI പ്രവർത്തകനും ഭാര്യയും അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

    കണ്ണൂർ: ഒന്നര കോടിയോളം വില വരുന്ന എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകനും ഭാര്യയും അറസ്റ്റിലായി. മരക്കാകണ്ടി ചെറിയ ചിന്നപ്പന്‍റവിട സി സി അൻസാരി(35), ഭാര്യ ശബ്ന(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുൾപ്പടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർച്ച് പതിനാറിന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്‍റെ മയക്കുമരുന്ന് വിൽപന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബിനെയും(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആറു പേരൊണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

    Also Read- Pocso Case | പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് 60 വർഷം കഠിനതടവ്

    നിസാം അബ്ദുൾ ഗഫൂറിന് പുറമെ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബർക്കീസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാർക്ക് നൽകിയിരുന്നത്. നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ഈ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കണ്ണൂർ എസിപി പി.പി സദാനന്ദൻ പറഞ്ഞു. ഇവർക്ക് മയക്കുമരുന്ന് ലഭ്യമാക്കിയിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ബംഗളുരുവിൽ പിടിയിലായതായി റിപ്പോർട്ടുണ്ട്.

    Man arrested for sharing nude for pictures a woman.TV Sanoop (26) from Thripaikulam house, Wayanad, Pulpally was arrested. He was arrested by the Pulpally police. The accused was taken into police custody from Poyo yesterday morning.
    Published by:Anuraj GR
    First published: