ന്യൂഡൽഹി: അവിഹിത ബന്ധം ആരോപിച്ച് 26കാരിയെ ഭർത്താവ് കുത്തിക്കൊന്നു. പശ്ചിമ ഡല്‍ഹിയിലെ ബുദ്ധ്വിഹാറിൽ പൊതുജന മധ്യത്തില്‍ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബുദ്ധ് വിഹാറിലെ മാർക്കറ്റിന് സമീപം വെച്ചാണ് സംഭവം ഉണ്ടായത് 25 തവണയാണ് ഭാര്യയെ ഭർത്താവ് കുത്തിയത്. നിലു എന്ന യുവതിയെ കൊലപ്പെടുത്തിയ ഹാരിഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതാണ് കൊലപ്പെടുത്താൻ കാരണാമായി പ്രതി പൊലീസിനോട് പറഞ്ഞത്.
യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ഇയാള്‍ ആക്രോശിച്ചുകൊണ്ട് കത്തിയുമായി പാഞ്ഞടുത്തു. ഇതുകാരണം കുത്തേറ്റു കിടന്ന യുവതിയെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തത് മരണകാരണമായി. വിവാഹ ബ്യൂറോയില്‍ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പിന്നീട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം പുറത്തു വിടുമെന്ന് പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെ കുത്താൻ ഉപയോഗിച്ച കത്തി ഇയാൾ പിന്നീട് പൊലീസിന് കാണിച്ചു കൊടുത്തു.
സമാനമായ മറ്റു സംഭവങ്ങൾഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച മാർച്ചിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കെട്ടിയ സംഭവം ഉണ്ടായിരുന്നു. രാംപൂരിലാണ് സംഭവം നടന്നത്. തന്റെ വിശ്വസ്തത തെളിയിക്കാൻ തയ്യാറാണോയെന്ന് ചോദിച്ചു ഭാര്യയ്ക്കെതിരെ ഭർത്താവ് ക്രൂരത കാട്ടിയത്, കൈകാലുകൾ ഒന്നിച്ച് കെട്ടി, അലുമിനിയം ത്രെഡ് ഉപയോഗിച്ച് ഇയാൾ ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം യുവതി അമ്മയുമായി ബന്ധപ്പെട്ടു, തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
Also Read-
ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; 8 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മുക്കികൊന്നുമഹാരാഷ്ട്രയിൽ 45 കാരനായ ഒരാൾ ക്യാൻസർ ബാധിച്ച ഭാര്യയെ ചികിത്സിക്കാൻ പണില്ലെന്നു പറഞ്ഞു കൊലപ്പെടുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചിരുന്നെന്നും മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ കഴിഞ്ഞില്ലെന്നും ഇതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ബാംഗ്ലൂരിൽ, 39 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ മകന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു. കാലക്രമേണ, ഇയാൾ ഭാര്യയോട് മോശമായി പെരുമാറി. ഫീസ് അടയ്ക്കാൻ യുവതി ഭർത്താവിനെ ഓർമ്മിപ്പിച്ചതിനുശേഷം, സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ പ്രതി ഭാര്യയെ കുറ്റപ്പെടുത്തി. തുടർന്നായിരുന്നു ആക്രമണം നടത്തിയത്. തലയ്ക്കു അടിയേറ്റ യുവതിക്ക് ബോധം നഷ്ടപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽനിന്ന് ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി യുവതിയുടെ ഭർത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.