• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime News | മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു; 27കാരൻ പിടിയിൽ

Crime News | മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു; 27കാരൻ പിടിയിൽ

മദ്യപിക്കാൻ സുധീഷ്, സുകുമാരനോട് പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ സുധീഷ്, പിതാവിനെ ആക്രമിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാതിരുന്നതിന് പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ 27കാരൻ പിടിയിലായി. വെഞ്ഞാറമ്മൂട് നെല്ലനാട് എസ് എസ് ഭവനിൽ സുകുമാരനെയാണ് മകൻ സുധീഷ് വെട്ടി പരിക്കേൽപ്പിച്ചത്. സുധീഷിനെ വെഞ്ഞാറമ്മൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

  കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിക്കാൻ സുധീഷ്, സുകുമാരനോട് പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ സുധീഷ്, പിതാവിനെ ആക്രമിക്കുകയായിരുന്നു. മുഖത്തും വയറ്റിലും വെട്ടേറ്റ സുകുമാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും മദ്യപിക്കാൻ പണം നൽകാത്തതിന് സുധീഷ്, സുകുമാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലുണ്ട്.

  മാരകായുധങ്ങളുമായി പിടിയിലായ രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരേ ആലപ്പുഴയിൽ വധശ്രമത്തിന് കേസെടുത്തു

  ആലപ്പുഴ: മാരകായുധങ്ങളുമായി പിടിയിലായ രണ്ട് ആർഎസ്എസ് (RSS) പ്രവർത്തകർക്കെതിരേ പൊലീസ് (Kerala Police) വധശ്രമത്തിന് കേസെടുത്തു. 324, 308, ആയുധം സൂക്ഷിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എസ് ഡി പി ഐ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി മണ്ണഞ്ചേരിയിലാണ് വടിവാളുകളുമായി രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായത്.

  ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തന്റെ ഭാഗമായാണ് പ്രതികള്‍ വടിവാളുകളുമായെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

  2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ ഉണ്ടായത്. 18ന് രാത്രിയാണ് എസ് ഡി പിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ഇതിന്റെ പ്രതികാരമെന്നോണം 19ന് ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ എസ് ഡി പി ഐക്കാർ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.

  Palakkad Murder | RSS നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

  പാലക്കാട്: ആര്‍എസ്എസ്(RSS) നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍(Srinivasan Murder Case) മൂന്നു പേര്‍ കൂടി അറസ്റ്റില്‍(Arrest). കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്.

  പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇമാം സൂക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്നു ബൈക്കുകളും കസ്റ്റഡിയിലെടുത്തു.

  Also Read-CPM പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിനു സമീപം

  ശ്രീനിവാസന്‍ വധകേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്‍, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
  Published by:Anuraj GR
  First published: