• HOME
  • »
  • NEWS
  • »
  • crime
  • »
  • 27 YEAR OLD MAN ARRESTED AFTER THE SUICIDE OF A WOMAN AT HUSBANDS HOUSE

'എന്‍റെ മരണത്തിന് ഉത്തരവാദി സുഹൃത്ത്'; ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ

ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്. ആതിരയും ശരത്തും സ്കൂൾ പഠന കാലം മുതൽ സുഹൃത്തുക്കളായിരുന്നു

sarath-arrest

sarath-arrest

  • Share this:
    പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുണ്ടശ്ശേരി കാവില്‍പാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടില്‍ ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്‍റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വർണം തിരിച്ചു നൽകിയില്ലെന്നും ആത്മഹത്യ കുറിപ്പിൽ ആതിര എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു.

    ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്. ആതിരയും ശരത്തും സ്കൂൾ പഠന കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഒരേ ക്ലാസിൽ പഠച്ച സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവന്‍ സ്വര്‍ണം ശരത് പണയം വയ്ക്കാന്‍ വാങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് തിരിച്ചു നൽകിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വർണത്തെക്കുറിച്ച് വീട്ടുകാർ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.

    നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശരത്ത്. എന്നാൽ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബൈക്കില്‍ യാത്ര ചെയ്തു മാലപൊട്ടിക്കല്‍ നടത്തിയത് ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ ശരത്തിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉണ്ട്. ആതിരയുടെ ആത്മഹത്യകുറിപ്പിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്.

    ശ്രീകൃഷ്ണപുരം എസ്‌ഐ കെ. വി. സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാൾ സ്വർണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പൊലീസ് കേസ് എടുത്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

    ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

    ഒപ്പം താമസിച്ചിരുന്ന കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജിവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ വീട്ടില്‍ അബു താഹിറി(42)നെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം. അഞ്ചു വര്‍ഷത്തിലേറെയായി ഒപ്പം താമസിപ്പിച്ചിരുന്ന ഷമീറ(34)യെയാണ് അബു താഹിർ കുത്തിക്കൊന്നത്.

    Also Read-Mysuru Gang Rape| മൈസൂരു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ അഞ്ചുപേരും തമിഴ്നാട് സ്വദേശികൾ; സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്

    2015 സെപ്റ്റംബര്‍ 18ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ പുതിയഞ്ചേരിക്കാവ് കൂട്ടുകുളത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്ബത്തേല്‍പ്പടി വാലിയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകളാണ് ഷമീറ. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി എ കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി ലക്ഷ്മണിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
    Published by:Anuraj GR
    First published:
    )}