നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Kidnap| അമ്മാവനിൽ നിന്ന് പത്ത് ലക്ഷം രൂപ വേണം; 'സ്വയം തട്ടിക്കൊണ്ടുപോയ' യുവാവ് പിടിയിൽ

    Kidnap| അമ്മാവനിൽ നിന്ന് പത്ത് ലക്ഷം രൂപ വേണം; 'സ്വയം തട്ടിക്കൊണ്ടുപോയ' യുവാവ് പിടിയിൽ

    ആദ്യം പദ്ധതിയിട്ടിരുന്നത് അമ്മാവനെ തട്ടിക്കൊണ്ടുപോകാൻ. അത് പൊളിഞ്ഞതോടെ സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ചെന്നൈ: അമ്മാവനിൽ നിന്നും പണം തട്ടിയെടുക്കാൻ ( ransom)സ്വന്തം തട്ടിക്കൊണ്ടുപോകൽ (Kidnap) ആസൂത്രണം ചെയ്ത യുവാവും കൂട്ടുകാരും ഒടുവിൽ പൊലീസ് പിടിയിൽ. 27 കാരനായ യുവാവും നാല് സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്.

      ചൊവ്വാഴ്ച്ചയാണ് യുവാക്കൾ പൊലീസ് പിടിയിലാകുന്നത്. ഇരുപത്തിയേഴുകാരനായ ഹമീദ് അമ്മാവനായ ഹസ്സന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുക്കാനായിട്ടായിരുന്നു പദ്ധതിയിട്ടത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഹമീദിന് മരുമകനെ ജീവനോടെ തിരിച്ചു വേണമെങ്കിൽ പത്ത് ലക്ഷം രൂപ നൽകണം എന്നാവശ്യപ്പെട്ട് അജ്ഞാത കോൾ വരുന്നത്.

      പണം തന്നില്ലെങ്കിൽ ഹമീദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും പുറത്തു പോയ ഹമീദ് തിരിച്ചെത്തിയിരുന്നില്ല. ഹമീദ് വീട്ടിൽ മടങ്ങിവരാതായതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചതിനടയിലായിരുന്നു ഫോൺ കോൾ.

      മെഡിക്കൽ ഷോപ്പിലേക്ക് എന്ന് പറഞ്ഞായിരുന്നു ഹമീദ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ മറ്റൊരിടത്ത് മാറി നിന്ന ഹമീദ് കൂട്ടുകാർക്കൊപ്പം ചേർന്ന് അമ്മാവനെ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ നാടകം വിശ്വസിനീയമാക്കാൻ പുലർച്ചെ രണ്ട് മണിക്കായിരുന്നു അമ്മാവനെ ആദ്യം വിളിച്ചത്.

      സിനിമാ സ്റ്റൈലിലായിരുന്നു യുവാക്കളുടെ പദ്ധതി. ആദ്യ കോൾ കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വീണ്ടും വിളിച്ച സംഘം ഹമീദിന്റെ മുഖത്തും കയ്യിലും രക്തം പുരണ്ട ചിത്രങ്ങളും അമ്മാവന് വാട്സ് ആപ്പിലൂടെ അയച്ചു.

      Also Read-Man rapes daughter| ജാതി മാറി വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്തു കൊന്നു

      ഇതോടെ പരിഭ്രാന്തിയിലായ ഹമീദിന്റെ അമ്മാവൻ ഹസ്സൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മരുമകനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതിയും നൽകി. പണവുമായി എത്താൻ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഹസ്സനെ അയച്ച പൊലീസ് ഉദ്യോഗസ്ഥർ രഹസ്യമായി പിന്തുടർന്നു. അമ്മാവനിൽ നിന്ന് പണം വാങ്ങുന്ന സമയത്താണ് പൊലീസ് യുവാക്കളെ പിടികൂടുന്നത്.

      തുടർന്ന് ചോദ്യം ചെയ്തതോടെയാണ് മരുമകന്റെ തട്ടിക്കൊണ്ടുപോകൽ നാടകം പുറത്തറിയുന്നത്. ഹമീദിനൊപ്പം കൂട്ടുകാരായ മുഹമ്മദ് സിദ്ദീഖ്, പയസ്, അബീദ്, അഫ്രീദി എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

      Also Read-കണ്ണൂരിൽ മൂന്നും എട്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

      ചോദ്യം ചെയ്യലിൽ നിന്നും പദ്ധതിയുടെ സൂത്രധാരൻ ഹമീദ് തന്നെയാണെന്ന് പൊലീസിന് വ്യക്തമായി. ആദ്യം പദ്ധതിയിട്ടിരുന്നത് ഹമീദിന്റെ അമ്മാവനെ തട്ടിക്കൊണ്ടുപോകാനായിരുന്നു. സ്ഥലത്ത് ഉള്ളി മൊത്തക്കച്ചവടം നടത്തുന്നയാളാണ് ഹസ്സൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കണ്ണിൽ മുളകുപൊടി വിതറി ഹസ്സനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി.

      എന്നാൽ ഹസ്സൻ തിരിച്ചു വരുന്ന വഴിയിൽ ആളുകൾ ഉണ്ടായിരുന്നതിനാൽ പദ്ധതി നടപ്പാക്കാനായില്ല. ഇതോടെ ഹമീദിനെ തട്ടിക്കൊണ്ടുപോകാനുള്ള അടുത്ത പദ്ധതി രൂപീകരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രിവീട്ടിൽ നിന്നും പുറത്തിറങ്ങിയ ഹമീദ് കൂട്ടുകാർക്കൊപ്പം കാറിൽ മറ്റൊരിടത്തേക്ക് പോയി.

      ചെന്നൈ-ബാംഗ്ലൂർ ദേശീയ പാതയിൽ എത്തിയ ശേഷമായിരുന്നു അമ്മാവനെ വിളിച്ച് പണം ആവശ്യപ്പെട്ടത്. ആദ്യം വിളിച്ചപ്പോൾ അമ്മാവനിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം കൈമുറിച്ച് ഫോട്ടോ അയച്ചു കൊടുക്കാനുള്ള ബുദ്ധിയും ഹമീദിന്റേതാണെന്ന് പൊലീസ് വ്യക്തമാക്കി.
      Published by:Naseeba TC
      First published:
      )}