തൃശൂർ: കയ്പമംഗലത്ത് അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റില്‍. കുരിക്കുഴി ആശാരിക്കയറ്റം സ്വദേശി എടിഎം രാഹുൽ, അപ്പു രാഹുല്‍ എന്നീ പേരുകളിലറിയപ്പെടുന്ന തോട്ടുപറമ്പിൽ രാഹുൽ(27) ആണ് അറസ്റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
രാവിലെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചശേഷം മാലകവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ വഴയമ്പലം അയിരൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നേരത്തെ ഇയാൾ മോഷണക്കേസിലും അടിപിടി കേസിലും പ്രതിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.