കണ്ണൂർ: യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യങ്കോട് കോളനിയിൽ വിഷ്ണു (26) വാണ് മരിച്ചത്.
ഇടതുനെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടത്തിയ ആളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു എന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.