HOME » NEWS » Crime » 27 YEAR OLD SHOT AT AFTER QUARREL OVER SERVING OF OMELETTE

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ 27കാരന് വെടിയേറ്റു

അക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം തന്നെ പിടികൂടുമെന്നുമാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് ഭാട്ടിയ അറിയിച്ചത്

News18 Malayalam | news18-malayalam
Updated: December 18, 2020, 7:21 AM IST
ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ 27കാരന് വെടിയേറ്റു
gun shot
  • Share this:
ന്യൂഡൽഹി: ഓംലെറ്റ് ആദ്യം ആർക്ക് വിളമ്പണം എന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തർക്കം ഒടുവിൽ വെടിവെയ്പ്പിൽ അവസാനിച്ചു. സെൻട്രൽ ഡൽഹിയിലെ ചാന്ദ്നി മഹൽ മേഖലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം. വെടിയേറ്റ നഫീസ് എന്ന 27കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read-വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്ന് മൃതദേഹം ചാക്കിലാക്കി റോഡരികിൽ തള്ളി; രണ്ടാംഭർത്താവ് പിടിയിൽ

ബുധനാഴ്ച അർദ്ധരാത്രിയോട ചിത്ലി ഖബർ ചൗക്കിലെ ഒരു ഭക്ഷശാലയിലാണ് സംഭവം. റാക്കബ് ഗഞ്ച് പ്രദേശവാസിയായ നഫീസും, കേസിലെ പ്രതിയായ ആളും സഹായികളും ഇവിടെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഓംലെറ്റുകൾക്ക് പ്രശസ്തമായ ഇവിടെ ഭക്ഷണം ആദ്യം ആര്‍ക്ക് വിളമ്പും എന്നത് സംബന്ധിച്ചായിരുന്നു രണ്ട് കൂട്ടരും തമ്മിൽ തർക്കം ഉണ്ടായത്. വഴക്കിന് പിന്നാലെ നഫീസ് വീട്ടിലേക്ക് മടങ്ങിയെങ്കിലും വഴിയിൽ തടഞ്ഞു നിർത്തിയ എതിർസംഘം വെടിയുതിർക്കുകയായിരുന്നു. ആദ്യം ആകാശത്തേക്കാണ് വെടിവെച്ചത്. പിന്നീട് നഫീസിന് നേർക്ക് രണ്ട് തവണ വെടിയുതിർത്തു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട്.



വെടിയേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് സൂചന. സംഭവം നടന്ന സ്ഥലത്തു നിന്നും പൊലീസ് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. അക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം തന്നെ പിടികൂടുമെന്നുമാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് ഭാട്ടിയ അറിയിച്ചത്.
Published by: Asha Sulfiker
First published: December 18, 2020, 7:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories