• HOME
  • »
  • NEWS
  • »
  • crime
  • »
  • 2900 CASES REGISTERED RELATED TO POPULAR FINANCE FRAUD

Popular Finance Scam| പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 2900 കേസുകൾ

പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്തായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍

popular finance scam

popular finance scam

  • Share this:
    കൊച്ചി: പോപ്പുല‌‌‌ർ ഫിനാൻസ് തട്ടിപ്പുകേസിൽ സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

    Also Read- CBI in Life Mission| ലൈഫ് മിഷൻ പദ്ധതിയിൽ നടന്നത് അധോലോക ഇടപാടെന്ന് സിബിഐ ഹൈക്കോടതിയിൽ

    പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസ് മടി കാണിക്കുന്നു എന്ന ഹർജിക്കാരുടെ വാദത്തിന് മറുപടിയായാണ് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്തായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.



    Also Read- ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ 3 ചാനലുകള്‍ക്കെതിരെ അന്വേഷണം

    കോടതിയലക്ഷ്യം കാണിച്ചാൽ പൊലീസുകാരെ വിളിച്ചുവരുത്തുമെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണ്ടിവരും. നിലവിൽ എടുത്ത നടപടികള്‍, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, എന്നിവ സംബന്ധിച്ച് വിശദീകരണം നൽകണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
    Published by:Rajesh V
    First published:
    )}