• HOME
  • »
  • NEWS
  • »
  • crime
  • »
  • കരിപ്പൂർ എയർപോട്ടിൽ 3.6 കോടിയുടെ സ്വർണം പിടികൂടി; മലപ്പുറം, കോഴിക്കോട്, വയനാട് സ്വദേശികൾ അറസ്റ്റിൽ

കരിപ്പൂർ എയർപോട്ടിൽ 3.6 കോടിയുടെ സ്വർണം പിടികൂടി; മലപ്പുറം, കോഴിക്കോട്, വയനാട് സ്വദേശികൾ അറസ്റ്റിൽ

മിശ്രിത രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

  • Share this:
മലപ്പുറം: കരിപ്പൂർ  വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും  പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 3386 ഗ്രാം സ്വർണ സംയുക്തവും 428 ഗ്രാം സ്വർണവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സഫ്വാൻ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അൻവർ സാദിഖ് (27), വയനാട് സ്വദേശികളായ അർഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുൾ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.

സ്പൈസ് ജെറ്റ് വിമാനത്തിൽ അബുദാബിയിൽ നിന്നാണ് മുഹ മ്മദ് സഫ്വാൻ ഇവിടെയെത്തിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന യിൽ സംശയം തോന്നി കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1175 ഗ്രാം സ്വർണസംയുക്തം കണ്ടെടുത്തത്. 4 ക്യാപ്സ്യൂളുകളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിത രൂപത്തിൽ ഉള്ള സ്വർണം.

Also Read- കണ്ണൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടിൽ കയറി വെട്ടി

സ്പൈസ് ജെറ്റിന്റെ ഷാർജ -കോഴിക്കോട് വിമാനത്തിലാണ് അൻവർ സാദിഖ് എത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ 1131 ഗ്രാം സ്വർണ സംയുക്തമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഒമാൻ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനത്തിലാണ് അർഷാദ് ഇറ എത്തിയത്. ഇയാളും മലദ്വാരത്തിൽ ആണ് സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നത്. 4 ക്യാപ്സ്യൂളുകളിലായി 1080 ഗ്രാം സ്വർണ മിശ്രിതം ആണ് ഇയാളിൽനിന്നു കണ്ടെടുത്തത്.

സ്പൈസ് ജെറ്റിന്റെ ദുബായ് -കോഴിക്കോട് വിമാനത്തിലാണ് അബ്ദുൾ റയീസ് കോഴിക്കോടെത്തിയത്. ചെക്ക് ഇൻ ബാഗേജിൽ ടോർച്ച് ബാറ്ററിക്കുള്ളിൽ പന്ത്രണ്ട് ലോഹത്തകിടുകളാക്കി ഒളിപ്പിച്ച 428 ഗ്രാം കണ്ടെടുത്തത്. തിരിച്ചറിയാതിരിക്കാൻ കറുത്ത ലോഹം പൂശിയാണ് സ്വർണം ഒളിപ്പിച്ചത്. 4 പേരിൽ നിന്നായി പിടിച്ചെടുത്ത സ്വർണത്തിന് 1.85 കോടി വിലവരുമെന്ന് അധികൃതർ പറഞ്ഞു.

Also Read- 16കാരിയെ ബസ് സ്റ്റാൻഡിൽ വച്ച് താലികെട്ടിയ 17കാരന്‍ അറസ്റ്റിൽ; വീഡിയോ പ്രചരിപ്പിച്ച ഒരാൾക്കെതിരെ കേസ്

കോഴിക്കോട് ഡി.ആർ.ഐ. വിഭാഗം പിടികൂടിയത് 3.6 കിലോ സ്വർണമാണ്. കോഴിക്കോട് കക്കാട് സൈനുൽ ആബിദ് (30), സിദ്ദീഖ് അലി (26) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ. അറസ്റ്റുചെയ്തു. എയർ ഇന്ത്യയുടെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് ഇവർ ഇവിടെയെത്തിയത്. നേരത്തേ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വിമാനത്തിലെ യാത്രക്കാർ ഡി.ആർ.ഐ. വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വർണക്കടത്തുകാർ വിമാനത്തിൽ കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡി.ആർ.ഐ.വിമാനത്താവളത്തിലെത്തിയത്.

അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ സ്വർണം കടത്തിയത്. സംയുക്തത്തിൽ നിന്ന് 3.6 കിലോ സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 1.8 കോടി രൂപ വിലവരും. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്.

ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.
Published by:Naseeba TC
First published: