കോഴിക്കോട്: തമിഴ്നാട്ടിലുള്ള കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച പതിമൂന്നുകാരിയെ യാത്രയ്ക്കിടെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. സംഭവത്തിൽ കാമുകനെയും അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ് നഗർ സ്വദേശി ധരണി (22) എന്നിവരാണു അറസ്റ്റിലായത്.
പെൺകുട്ടി സമൂഹമാധ്യമത്തിലൂടെയാണ് തമിഴ്നാട് സ്വദേശി ധരണിയെ പരിചയപ്പെട്ടത്. പിന്നീടത് പ്രണയമായി. ഇതിനിടെ മണാശ്ശേരിയിലെ ആശുപത്രിയിൽ വച്ച് മിഥുൻരാജിനെ പരിചയപ്പെട്ടു. ധരണിയുടെ അടുത്തെത്താൻ മിഥുൻരാജിന്റെ സഹായം തേടി.
ഇതേത്തുടർന്ന് ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാൻഡിലെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.