നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തിട്ടിപ്പ്; ബോളിവുഡ് താരം ഇഷ ഷർവാനിയുടെ പണം തട്ടിയ മൂന്നു പേർ അറസ്റ്റിൽ

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസക്കാരിയായ ഇഷയില്‍ നിന്നാണ് ഓസ്ട്രേലിയയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയവര്‍ പണം തട്ടിയത്.

news18-malayalam
Updated: September 19, 2019, 6:05 PM IST
നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തിട്ടിപ്പ്; ബോളിവുഡ് താരം ഇഷ ഷർവാനിയുടെ പണം തട്ടിയ മൂന്നു പേർ അറസ്റ്റിൽ
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസക്കാരിയായ ഇഷയില്‍ നിന്നാണ് ഓസ്ട്രേലിയയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയവര്‍ പണം തട്ടിയത്.
  • Share this:
ബോളിവുഡ് താരം ഇഷ ഷർവാനിയെ കബളിപ്പിച്ച് പണം തട്ടിയ മൂന്നു പേർ  അറസ്റ്റിൽ. ഓസ്ട്രേലിയയിൽ നിന്നുള്ള നികുതി ഉദ്യോഗസ്ഥരാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസക്കാരിയായ ഇഷയില്‍ നിന്നാണ് ഓസ്ട്രേലിയയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയവര്‍ പണം തട്ടിയത്.

വെസ്റ്റേണ്‍ യൂണിയന്‍ വഴിയോ റിയോ മണി വഴിയോ 5,700 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് മൂന്ന് ലക്ഷം രൂപ) ട്രാന്‍സ്ഫര്‍ ചെയ്യണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ഡെല്‍ഹി പോലീസ് പറഞ്ഞു.

മലയാള ചിത്രങ്ങളായ അഞ്ച് സുന്ദരികള്‍, ഇയോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍ തുടങ്ങിയവയിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

Also Read പയ്യോളി മനോജ് വധം: 27 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ കുറ്റപത്രം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading