HOME » NEWS » Crime » 3 ARRESTED IN GUJARAT FOR SMUGGLING AMBERGIS WORTH RS 7 CRORE

ഏഴ് കോടി വിലവരുന്ന 'തിമിംഗല ഛർദി' കള്ളക്കടത്ത്; ഗുജറാത്തിൽ മൂന്ന് പേർ അറസ്റ്റിൽ

അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് ഏഴ് കോടിയോളം വിലവരും.

News18 Malayalam | news18-malayalam
Updated: May 24, 2021, 12:56 PM IST
ഏഴ് കോടി വിലവരുന്ന 'തിമിംഗല ഛർദി' കള്ളക്കടത്ത്; ഗുജറാത്തിൽ മൂന്ന് പേർ അറസ്റ്റിൽ
ambergris
  • Share this:
ഏഴ് കോടിയോളം വില വരുന്ന തിമിംഗല ഛർദി (Ambergis) കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അഹമ്മദാബാദിലുള്ളയാൾക്ക് വേണ്ടി ജുനാഗഡിൽ നിന്നും കൊണ്ടുവന്ന ആംബെർഗിസുമായാണ് മൂന്ന് പേരെ പിടികൂടിയത്. 5.35 കിലോ ഗ്രാം വരുന്ന അംബര്‍ഗ്രീസാണ് ഇവരിൽ നിന്നും പൊലീസ് കണ്ടെത്തിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് ഏഴ് കോടിയോളം വിലവരും.

വലിയൊരു സംഘത്തിലെ കണ്ണികളാണ് ഇവരെന്നും പത്തോളം പേരെ സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഷറിൻ ഛേദ, ഖാലിദ് ഓഫി, സുമർ സോണി എന്നിവരാണ് അറസ്റ്റിലായത്.

You may also like:ആകാശത്ത് നിന്നും വീണ ഭീമൻ ഐസ് കഷ്ണം വീണ് വീടിന്റെ മേൽക്കൂര തകർന്നു; പിന്നിൽ അന്യഗ്രഹ ജീവികളോ?

വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും കണ്ടെത്തിയ വസ്തു അംബര്‍ഗ്രീസ്‌ ആണെന്ന ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സുമർ സോണി രാജസ്ഥാൻ സ്വദേശിയാണ്.

You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

വയറിനകത്ത്‌ എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്‌തുക്കളെ ആവരണം ചെയ്യാനാണ്‌ തിമംഗലത്തിന്റെ ശരീരത്തില്‍ അംബര്‍ഗ്രീസ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. ആവരണം ചെയ്‌തു കഴിഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും. കോടിക്കണക്കിന് രൂപയാണ് ഇതിന് അന്താരാഷ്ട്ര വിപണയിൽ വില. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ഇത്‌ ഉപയോഗിക്കുന്നുവെന്നതാണ്‌ വന്‍ വിലക്ക്‌ കാരണം. കടലിലെ നിധിയെന്നാണ്‌ അംബര്‍ഗ്രീസ്‌ അറിയപ്പെടുന്നത്‌.

തിമിംഗലം പുറംതള്ളുന്ന അംബര്‍ഗ്രീസ്‌ കടലിലൂടെ ഒഴുകി നടന്ന് മത്സ്യതൊഴിലാളികൾക്കും മറ്റും കിട്ടിയ വാർത്തകൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡ‍ിസംബറിൽ തായ് ലന്റിലെ മത്സ്യതൊഴിലാളിക്ക് 100 കിലോഗ്രാം തൂക്കം വരുന്ന അംബര്‍ഗ്രീസ് കിട്ടിയത് വലിയ വാർത്തയായിരുന്നു. ലോകത്ത്‌ കണ്ടെത്തിയതില്‍ ഏറ്റവും വലിയ അംബര്‍ഗ്രിസ്‌ ഇതാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് നിരവധി ബിസിനസുകാരാണ് നാരിസ് സുവന്നസാങ് എന്ന അറുപതുകാരനായ മത്സ്യതൊഴിലാളിയുടെ വീട്ടിൽ എത്തിയത്.
Published by: Naseeba TC
First published: May 24, 2021, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories