നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുഎസില്‍ അപ്പാർട്മെന്‍റിനുള്ളിൽ മൂന്ന് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട നിലയിൽ; അമ്മ അറസ്റ്റിൽ

  യുഎസില്‍ അപ്പാർട്മെന്‍റിനുള്ളിൽ മൂന്ന് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട നിലയിൽ; അമ്മ അറസ്റ്റിൽ

  നിലവിൽ കുഞ്ഞുങ്ങളുടെ അമ്മ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത് എന്നാൽ മറ്റു സാധ്യതകൾ ഒഴിവാക്കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

  Murder

  Murder

  • Share this:
   ലോസ് ആഞ്ചെലെസ്: മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ. ലോസ് ആഞ്ചെലെസ് സ്വദേശിനിയായ ലിലിയാന കറില്ലോ എന്ന മുപ്പതുകാരിയാണ് അറസ്റ്റിലായത്. കൃത്യം നടത്തിയ ശേഷം കടന്നു കളഞ്ഞ ഇവരെ ലോസ് ആഞ്ചെലെസിൽ നിന്നും 322 കിലോമീറ്ററോളം അകലെ റ്റുലേർ കൗണ്ടി എന്ന പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

   ഇക്കഴിഞ്ഞ ദിവസമാണ് താമസിക്കുന്ന അപ്പാർട്മെന്‍റിനുള്ളിൽ മൂന്ന് കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഞ്ചുവയസിൽ താഴെ മാത്രം പ്രായമുള്ളവരായിരുന്നു കുട്ടികൾ. ജോലി കഴിഞ്ഞെത്തിയ മുത്തശ്ശിയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഇവരുടെ അമ്മയെ കാണാനും ഇല്ലായിരുന്നു. ഇവർ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. കുട്ടികൾക്ക് മൂന്ന് വയസിൽ താഴെ പ്രായമേയുള്ളുവെന്നും ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്വകാര്യത കണക്കിലെടുത്ത് കുഞ്ഞുങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

   Also Read-കോവിഡ് രണ്ടാംതരംഗം ഇല്ലാതാക്കാന്‍ വിമാനത്താവളത്തിൽ മന്ത്രിയുടെ പൂജ; വീഡിയോ വൈറൽ

   കുത്തേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകളെങ്കിലും യഥാർഥ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിലവിൽ കുഞ്ഞുങ്ങളുടെ അമ്മ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത് എന്നാൽ മറ്റു സാധ്യതകൾ ഒഴിവാക്കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.   മറ്റൊരു സംഭവത്തിൽ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയിച്ച് 8 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്ന പിതാവ് അറസ്റ്റിലായി. തെലങ്കാനയിലെ ഷംഷാബാദിൽ നിന്നുള്ള ജി വിക്രം കുമാർ (25) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. കുഞ്ഞിനെ കൊന്ന കാര്യം ഇയാൾ തന്നെയാണ് അയൽവാസികളെ അറിയിച്ചത്.

   ഷംഷാബാദിന് സമീപമുള്ള തൊണ്ടുപ്പള്ളി ഗ്രാമത്തിലുള്ള വിക്രം കുമാർ അഞ്ച് വർഷം മുമ്പാണ് സ്പന്ദനയെ വിവാഹം കഴിക്കുന്നത്. ബാർബറായി ജോലി ചെയ്തുവരികയായിരുന്നു. ഷംഷാബാദ് സ്വദേശിയാണ് ഇയാളുടെ ഭാര്യ സ്പന്ദന.അടുത്തിടെയാണ് ഭാര്യയെ വിക്രം കുമാർ സംശയിച്ചു തുടങ്ങിയത്. ഭാര്യയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ സംശയം. ഇതിന്റെ പേരിൽ ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച അർധരാത്രി 1.30 ഓടെ ഇതേ വിഷയത്തിൽ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. ഇതിന് ശേഷം ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴാണ് വിക്രം കുഞ്ഞിനെയുമെടുത്ത് പുറത്തു കടന്നത്.

   വീടിന് സമീപമുള്ള വെള്ളക്കെട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം വീട്ടിൽ തിരിച്ചെത്തി ഉറങ്ങാൻ കിടന്നു. എന്നാൽ കിടന്നിട്ട് ഉറക്കം വരാത്തതിനെ തുടർന്ന് വീടിന് ചുറ്റും നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുലർച്ചെ വീടിന് പുറത്ത് വിക്രം കുമാറിനെ കണ്ട അയൽവാസി അടുത്തുള്ള ചായക്കടയിലേക്ക് ക്ഷണിച്ചു. അയൽവാസിക്കൊപ്പം ചായ കുടിക്കാൻ നടക്കുന്നതിനിടയിലാണ് വിക്രം കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്.
   Published by:Asha Sulfiker
   First published:
   )}