• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പട്ടാപ്പകൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കൊല്ലപ്പെട്ടു


Updated: June 18, 2018, 4:32 PM IST
പട്ടാപ്പകൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കൊല്ലപ്പെട്ടു

Updated: June 18, 2018, 4:32 PM IST
ന്യൂഡൽഹി: ഉത്തര ഡല്‍ഹിയിലെ ബുരാരിയില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പട്ടാപ്പകല്‍ നഗരത്തില്‍ നടന്ന വെടിവയ്പില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു.

ഒരു സ്‌കോര്‍പിയോയിലും ഫോര്‍ച്യുണിലും എത്തിയ ഗുണ്ടാസംഘങ്ങളാണ് പരസ്പരം വെടിവച്ചത്. ഗോഗി സംഘവും തില്ലു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ 10.15 ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. വെടിവയ്പിനു ശേഷം സ്‌കോര്‍പിയോയില്‍ വന്ന സംഘം കടന്നുകളയുകയായിരുന്നു.

തില്ലു സംഘത്തിലെ രാജുവാണ് മരിച്ചത്. മുന്‍പും ഈ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. മരിച്ച മറ്റ് രണ്ട് പേർ ഗുണ്ടാസംഘത്തിലെ അംഗങ്ങളല്ലെന്നാണ് പ്രാഥമിക വിവരം.
First published: June 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍