ഇന്റർഫേസ് /വാർത്ത /Crime / പൊലീസ് കാന്‍റീനിൽ ഭക്ഷണം കിട്ടാൻ വൈകി; പൊലീസുകാരന് ഉൾപ്പെടെ മർദനം; 3 പേർ അറസ്റ്റിൽ

പൊലീസ് കാന്‍റീനിൽ ഭക്ഷണം കിട്ടാൻ വൈകി; പൊലീസുകാരന് ഉൾപ്പെടെ മർദനം; 3 പേർ അറസ്റ്റിൽ

കാന്‍റീനിൽ അതിക്രമം കാട്ടിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനുമാണ് കേസ്.

കാന്‍റീനിൽ അതിക്രമം കാട്ടിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനുമാണ് കേസ്.

കാന്‍റീനിൽ അതിക്രമം കാട്ടിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനുമാണ് കേസ്.

  • Share this:

ഇടുക്കി: പൊലീസ് കാന്‍റീനിൽ ഭക്ഷണം കിട്ടാൻ വൈകിയെന്നാരോപിച്ച് പൊലീസുകാരന് ഉൾപ്പെടെ മർദനം. ഇടുക്കി നെടുങ്കണ്ടം പൊലീസ് കാന്‍റീനിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പ്രശ്നം സൃഷ്ടിച്ച തൂക്കുപാലം വെട്ടത്ത് തോമസ്, പ്രകാശ് ഗ്രാം സ്വദേശികളായ പാറയില്‍ ആന്റണി, ബിജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read-പ്രിൻസിപ്പാളിന്‍റെ മാനസികപീഡനം: സ്കൂളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഡൽഹി അധ്യാപകന്‍

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. സമീപത്തെ തടിമില്ലിലെത്തിയ പ്രതികൾ ഉൾപ്പെടെ ആറ് പേർ ഉച്ചഭക്ഷണം കഴിക്കാനായി കാന്‍റീനിലെത്തിയിരുന്നു. എന്നാൽ ഭക്ഷണത്തിന് താമസം ഉണ്ടെന്ന് കാന്‍റീൻ ജീവനക്കാർ അറിയച്ചതോടെ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. ഭക്ഷണം കിട്ടാൻ വൈകുന്നത് ചോദ്യം ചെയ്ത പ്രതികൾ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. അടിപിടി കണ്ട് ഇടപെട്ട നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനെയും ഇവര്‍ മര്‍ദിച്ചു. ട്രഷറി ഡ്യുട്ടിയിലായിരുന്ന പ്രദീപ്, ഭക്ഷണം കഴിക്കുവാന്‍ എത്തിയ സമയത്താണ് ഇവിടെ പ്രശ്നങ്ങൾ നടന്നത്.

You may also like:Arnab Goswami| റിപ്പബ്ലിക് ടിവി എഡിറ്റർ അര്‍ണാബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു [NEWS]കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; തൊഴിൽ നിയമം പരിഷ്ക്കരിച്ച് സൗദി [NEWS] കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ [NEWS]

തുടർന്ന് പൊലീസുകാരൻ നൽകിയ പരാതിയിൽ കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അരമണിക്കൂറോളം കാത്തുനിന്നിട്ടും ഭക്ഷണം നൽകിയില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കാന്‍റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം ആളുകൾ കൂടുതൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇവരോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് കാന്‍റീൻ അധികൃതർ പറയുന്നത്.

അധികമായി എത്തുന്നവരെ പുറത്തുനിർത്ത് ഭക്ഷണം കഴിച്ച് ആളുകൾ ഇറങ്ങുന്നതനുസരിച്ച് അകത്തേക്ക് പ്രവേശിപ്പിച്ച് വരികയായിരുന്നു. ജീവനക്കാർ കുറവായതിനാൽ ഭക്ഷണം വിളമ്പി നൽകാനും കുറച്ച് താമസം ഉണ്ടായി. ഇതിൽ ദേഷ്യത്തിലായ പ്രതികൾ കാന്‍റീൻ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കാന്‍റീനിൽ അതിക്രമം കാട്ടിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനുമാണ് കേസ്.

First published:

Tags: Attack, Idukki, Nedumkandam police