HOME » NEWS » Crime » 3 MEN ARRESTED FOR CIRCULATING MORPHED PHOTOS OF HOUSEWIFE IN TVM AS TV

വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

ഐ ടി ആക്റ്റ്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്.

News18 Malayalam | news18-malayalam
Updated: October 3, 2020, 1:32 PM IST
വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ
ഐ ടി ആക്റ്റ്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്.
  • Share this:
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ ബന്ധുവായ ഡോക്ടറും ഒരു സീരിയൽ താരവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും  ഫോണുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

Also Read-ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച എസ്.ഐ കീഴടങ്ങി

പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കൽ കോളജിലെ ദന്തഡോക്ടർ സുബു, സീരിയൽ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീർ ഖാൻ, വ്യാജ സിം എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ദാമ്പത്യ ജീവിതം തകർത്ത് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു ഒന്നാം പ്രതിയായ ഡോക്ടറുടെ  ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു വേണ്ടിയാണ്  രണ്ടും മൂന്നും പ്രതികളുടെ സഹായം തേടിയത്.

Also Read-പിഞ്ചുകുഞ്ഞുങ്ങളോട് ലൈംഗിക അതിക്രമം; 32കാരന് 600 വര്‍ഷം തടവുശിക്ഷ

ഐ ടി ആക്റ്റ്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്.
Published by: Asha Sulfiker
First published: October 3, 2020, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories