• HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്തെ ദൃശ്യം മോഡൽ കൊല; കൊലപാതകത്തിൽ മുത്തുകുമാറിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർ കൂടി പിടിയിൽ

കോട്ടയത്തെ ദൃശ്യം മോഡൽ കൊല; കൊലപാതകത്തിൽ മുത്തുകുമാറിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർ കൂടി പിടിയിൽ

മുത്തുകുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായത്.

  • Share this:
കോട്ടയം: ചങ്ങനാശ്ശേരി കൊലപാതകത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. മുത്തു കുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്ത കോട്ടയം, വാകത്താനം സ്വദേശികളായ ബിനോയ്, ബിബിൻ, മാങ്ങാനം സ്വദേശി വരുൺ കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോയമ്പത്തൂർ നിന്നാണ് പിടികൂടിയത്. പ്രതികളെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും.

നേരത്തേ പിടിയിലായ മുത്തുകുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായത്. കൊലപാതകത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടുപേരാണെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

Also Read- കോട്ടയത്തെ ദൃശ്യം മോഡൽ;കൊല നടത്തിയത് മറ്റു രണ്ടുപേരാണെന്ന് പ്രതി മുത്തുകുമാർ

ഇപ്പോൾ പിടിയിലായ ബിനോയിയും ബിബിനും ചേർന്ന് ബിന്ദുകുമാറിനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

Also Read- കോട്ടയത്തെ ദൃശ്യം മോഡൽ കൊല ; ബിന്ദുമോനെ കൊന്നതിന് പിന്നില്‍ ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സെപ്റ്റംബര്‍ 26-ാം തീയതി ഉച്ചയ്ക്ക് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പ്രതികൾ ബിന്ദുമോനെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം മൂവരും ചേർന്ന് വീടിനുള്ളിൽ തന്നെ കുഴിച്ചിടുകയായിരുന്നു.

തെളിവ് നശിപ്പിക്കാനായി ബിന്ദു മോന്റെ ബൈക്ക് വാകത്താനം കൊട്ടാരത്തിൽ കടവ് ഭാഗത്ത് തോട്ടിൽ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
Published by:Naseeba TC
First published: