50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ ചവിട്ടിക്കൊന്നു; മൂന്നു പേർ അറസ്റ്റിൽ

മദ്യപിക്കുന്നതിനിടെ സുഹൃത്തിന്റെ പോക്കറ്റിൽനിന്നും 50 രൂപ എടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

News18 Malayalam | news18-malayalam
Updated: July 6, 2020, 6:30 AM IST
50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ ചവിട്ടിക്കൊന്നു; മൂന്നു പേർ അറസ്റ്റിൽ
murder
  • Share this:


തൃശൂർ: 50 രൂപയുടെ പേരിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ 3 പേർ അറസ്റ്റിൽ. ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ ഷിജു (35) എന്നിവരാണ് പിടിയിലായത്. മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നും രാജേഷ് 50 രൂപ എടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

3ന് രാത്രിയോടെ പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് 2 ദിവസം മുൻപു ഇവരെല്ലാവരും ചേർന്ന‍ു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതേത്തുടർന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനോട് പ്രതികൾ പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.
TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
എന്നാൽ ഇത് ലംഘിച്ച് മൂന്നിന് വൈകിട്ട് ര‌ാജേഷ് പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കേ‌ാംപ്ലക്സിലെത്തി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രാജേഷിനെ പ്രതികൾ നിലത്തിട്ടു ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ

First published: July 6, 2020, 6:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading