• HOME
 • »
 • NEWS
 • »
 • crime
 • »
 • 3 YEAR OLD BOY SACRIFICED FOR PERFORMING BLACK MAGIC RITUALS IN AGRA

'ദുർമന്ത്രവാദത്തിനായി മൂന്ന് വയസ്സുകാരനെ ബലി നൽകി'; മൃതദേഹം പുറത്തെടുത്ത് പരിശോധന

മരിച്ച കുഞ്ഞ് ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ആഗ്ര: ദുർമന്ത്രവാദത്തിനായി മൂന്ന് വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളാണ് കുഞ്ഞിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചത്. ദുർമന്ത്രവാദത്തിന് വേണ്ടി കുഞ്ഞിനെ ബലികഴിച്ചെന്നാണ് പരാതി.

  'ഗുരുപൂർണിമ' ദിവസം നാല് പുരുഷന്മാരും ഒരു സ്ത്രീയും ചേർന്ന് പൂജ നടത്തിയെന്നും ഇതിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തതെന്നുമാണ് പരാതി. സ്ഥലത്ത് നിന്ന് മന്ത്രവാദം നടത്തിയതിന്റെ ലക്ഷണങ്ങളും കൈക്കോട്ടും കത്തിയുമെല്ലാം കണ്ടെത്തിയതോടെയാണ് മനുഷ്യബലി നടന്നതായി സംശയം ഉയർന്നത്.

  Also Read- സ്ത്രീധനമായി 21 നഖങ്ങളുള്ള ആമയും കറുത്ത ലാബ്രഡോർ നായയേയും ആവശ്യപ്പെട്ടു; ജവാനെതിരെ കേസ്

  പരാതി ഉയർന്നതിനെ തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചതായി പിൻഹാട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് ഓഫീസർ പ്രദീപ് കുമാർ ചതുർവേദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ച കുഞ്ഞ് ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

  പതിനേഴുകാരനെ കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി; മൃതദേഹം പ്രതിയുടെ വീടിന് മുന്നില്‍ സംസ്കരിച്ച് പ്രതിഷേധം

  പതിനേഴു വയസുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ രെപുര രാംപുര്‍ഷാ സ്വദേശിയായ സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. സൗരഭിന്റെ കാമുകിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യപ്രതിയുടെ വീടിന് മുന്നില്‍വെച്ചാണ് 17 കാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഇതിനിടെ സൗരഭിന്റെ ബന്ധുക്കള്‍ പ്രതിയുടെ വീട് ആക്രമിക്കുകയും ചെയ്തു.

  Also Read- RAIN ALERT| സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  വെള്ളിയാഴ്ച രാത്രിയോടെയാണ് സോര്‍ബാര ഗ്രാമത്തില്‍വെച്ച് സൗരഭ് കുമാറിന് നേരേ ആക്രമണമുണ്ടായത്. കാമുകിയുടെ വീട്ടിലെത്തിയ സൗരഭിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് സൗരഭിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കേസിലെ മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീട് ഇവര്‍ ആക്രമിച്ചു. സൗരഭിന്റെ ശവസംസ്‌കാരവും ഇയാളുടെ വീടിന് മുന്നില്‍വെച്ച് നടത്തി. കൂടുതല്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

  പ്രണയത്തിന്റെ പേരിലാണ് 17 കാരനെ കൊലപ്പെടുത്തിയതെന്ന് മുസാഫര്‍പുര്‍ (സിറ്റി) പൊലീസ് സൂപ്രണ്ട് രാജേഷ്‌ കുമാര്‍ പറഞ്ഞു. 17 കാരന് മര്‍ദനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയം വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
  Published by:Naseeba TC
  First published:
  )}