• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊലക്കേസിൽ ദിവസങ്ങൾക്കുള്ളിൽ വിധി; മൂന്നു വയസുകാരന്റെ ഒറ്റ ചോദ്യം നിര്‍ണായകമായി

news18india
Updated: July 10, 2018, 11:45 AM IST
കൊലക്കേസിൽ ദിവസങ്ങൾക്കുള്ളിൽ വിധി; മൂന്നു വയസുകാരന്റെ ഒറ്റ ചോദ്യം നിര്‍ണായകമായി
news18india
Updated: July 10, 2018, 11:45 AM IST
ബംഗളൂരു: പല കേസുകളിലും കോടതി വിധി വരാൻ മാസങ്ങളും വർഷങ്ങളും സമയമെടുക്കാറുണ്ട്. അത് സാധാരണവുമാണ്. എന്നാൽ ഒരു കൊലപാതകക്കേസിൽ 13 ദിവസത്തിനകം വിധി പറഞ്ഞ് വ്യത്യസ്തനായിരിക്കുകയാണ് ബംഗളൂരു സെഷൻസ് കോടതി ജഡ്ജി എസ് ബി വസ്ത്രമുത്ത്. വളരെ വേഗത്തിൽ വിധി നടപ്പാക്കാൻ ജഡ്ജിയെ സഹായിച്ചതാകട്ടെ മൂന്നു വയസുള്ള ആൺകുട്ടിയും.

കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായതെന്നും വിചാരണ വേളയിൽ മറ്റ് 36 സാക്ഷികളുടെ മൊഴിയെടുത്തിരുന്നെന്നും ചിത്രദുർഗ എസ്പി ശ്രീനാഥ് ജോഷി ന്യൂസ് 18നോട് പറഞ്ഞു.

ശ്രീധർ എന്ന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് സംഭവം നടന്ന് 13 ദിവസത്തിനുള്ളിൽ കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂൺ‌ 27നാണ് ചാലകേരേ താലൂക്കിലെ ബഗ്ഗലൂരംഗവ്വനഹള്ളിയിലെ താമസക്കാരനായിരുന്ന ശ്രീധർ ഭാര്യ സകമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ഇവരുടെ ഒരു വയസുള്ള കുഞ്ഞ് ഉറങ്ങുകയായിരുന്നു. എന്നാൽ മൂന്ന് വയസുള്ള കുഞ്ഞ് സംഭവത്തിന് സാക്ഷിയായിരുന്നു.

ഉടൻതന്നെ കുട്ടി അടുത്ത് താമസിക്കുകയായിരുന്ന അമ്മായി മഞ്ജുളയോട് വിവരം പറഞ്ഞു. മഞ്ജുളയുടെ ഭർത്താവ് കുട്ടിയുടെ വീട്ടിൽ എത്തി നോക്കിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്ന സകമ്മയെയാണ് കണ്ടത്. ഉടൻതന്നെ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. ജൂൺ 29ന് ശ്രീധറിനെതിരെ പൊലീസ് കുറ്റപത്രവും സമർപ്പിച്ചു.

തിങ്കളാഴ്ചയാണ് കേസ് കോടതിയിലെത്തിയത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന മൂന്നു വയസുകാരനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവിടെവെച്ച് 'എന്തിനാണ് അമ്മയെ കൊന്നതെന്ന്' മൂന്നു വയസുകാരൻ ശ്രീധറിനോട് നിറകണ്ണുകളോടെ ചോദിച്ചു. ഇതാണ് വിധി പറയുന്നതിൽ നിർണായകമായത്.
Loading...
ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ കുട്ടികളോട് സ്നേഹത്തോടെ പെരുമാറണമെന്നും പ്രതികാരം ചെയ്യരുതെന്നും ജഡ്ജി ശ്രീധറിന് ഉപദേശം നൽകി. ഇയാളുടെ കുട്ടികൾക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യാൻ സർക്കാരിന് നിർദേശം നൽകുമെന്നും ജഡ്ജി വ്യക്തമാക്കി.

ജയിലിലേക്ക് പോകുന്നതിന് മുമ്പ് കുട്ടികളെ കാണാൻ തന്നെ അനുവദിക്കണമെന്ന് ശ്രീധർ ജഡ്ജിയോട് ആവശ്യപ്പെട്ടു. ജഡ്ജി ഇത് അനുവദിച്ചു. ശ്രീധർ ഇളയ കുഞ്ഞിനെ സ്നോഹത്തോടെ ആലിംഗനം ചെയ്യുന്നത് മൂന്നു വയസുകാരനായ മൂത്തമകൻ ആദ്യം നോക്കി നിന്നെങ്കിലും പിന്നീട് അവനും അച്ഛന്റെ അടുത്തേക്ക് പോയി.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍