• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual harassment |കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന് മൂന്ന് യുവതികള്‍

Sexual harassment |കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന് മൂന്ന് യുവതികള്‍

കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി മൂന്ന് യുവതികള്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ (makeup artist) ലൈംഗിക പീഡന പരാതിയുമായി മൂന്ന് യുവതികള്‍. കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായാണ് മൂന്ന് യുവതികള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.

    എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുമ്പ് യുവതികള്‍ മീ ടു (Me too) പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. പോസ്റ്റ് ഇട്ടതിനുപിന്നാലെ പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

    Also read: Arrest | നടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ

    Murder| ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു

    കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് (41) കൊല്ലപ്പെട്ടത്.

    അയല്‍വാസിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.

    സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.

    POCSO| മകളുടെ പ്രണയബന്ധം ഒഴിവാക്കാൻ ജോത്സ്യനെ സമീപിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോത്സ്യൻ പീഡിപ്പിച്ചു

    കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യൻ പിടിയിൽ. കൊല്ലം പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ (POCSO)കേസ് ചുമത്തിയാണ് അറസ്റ്റ്.

    പെൺകുട്ടി ഇരുപത്തിയഞ്ചുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എത്തിരുന്നു. പ്രണയബന്ധത്തിൽ നിന്നും മകളെ പിന്മാറ്റാനായി അമ്മയാണ് പെൺകുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തിയത്.

    യുവാവുമായുള്ള ബന്ധം ഒഴിവാക്കാൻ പെൺകുട്ടിക്ക് ചരട് ജപിച്ച് കെട്ടിയ ശേഷം ഇയാൾ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോത്സ്യനെ അറസ്റ്റ് ചെയ്തത്.

    കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Sarath Mohanan
    First published: