നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോളജിൽ 'പാകിസ്ഥാൻ പതാക'; 30 MSF പ്രവർത്തകർക്കെതിരെ കേസ്

  കോളജിൽ 'പാകിസ്ഥാൻ പതാക'; 30 MSF പ്രവർത്തകർക്കെതിരെ കേസ്

  റാലിയിൽ ഉപയോഗിച്ചത്  പാക് പതാക അല്ലെന്നും എംഎസ്എഫ് പതാക തല തിരിച്ച് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമെന്നുമാണ് എംഎസ്എഫിന്റെ വിശദീകരണം.

  • Last Updated :
  • Share this:
   കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ചെന്ന പരാതിയിൽ 30 എം.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്രയിലെ സില്‍വര്‍ കോളജിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ്പസിൽ കെ.എസ്.യു- എം.എസ്.എഫ് പ്രവർത്തകർ സംഘടിപ്പിച്ച റാലിയിക്കിടെ പാകിസ്ഥാൻ പതാക വീശിയെന്ന പരാതിയിലാണ് കേസെടുത്തത്.

   അതേസമയം റാലിയിൽ ഉപയോഗിച്ചത്  പാക് പതാക അല്ലെന്നും എംഎസ്എഫ് പതാക തല തിരിച്ച് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമെന്നുമാണ് എംഎസ്എഫിന്റെ വിശദീകരണം. പതാക വീശുന്നതിന്‌‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ്  കണ്ടാലറിയാവുന്ന 30 വിദ്യാർഥികൽക്കെതിരെപൊലീസ് കേസെടുത്തത്.

   പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് പ്രവർത്തകർ പതാക സ്റ്റേഷനില്‍ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എംഎസ്എഫ് എന്ന് എഴുതാതിരുന്നതുമാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് നേതാക്കൾ നൽകുന്ന വിശദരണം.  കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കോളജിലേക്ക് മാർച്ച് നടത്തി.

   Also Read പാകിസ്ഥാൻ നേതാക്കളുടേത് നിരുത്തരവാദപരമായ പ്രസ്താവന; പാക് മന്ത്രി യു.എന്നിന് നൽകിയ കത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് ഇന്ത്യ

   First published:
   )}