• HOME
 • »
 • NEWS
 • »
 • crime
 • »
 • ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 30കാരൻ മരിച്ചു

ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 30കാരൻ മരിച്ചു

കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺകുമാർ എന്ന ലേഖകണ്ണൻ

അരുൺ കുമാർ

അരുൺ കുമാർ

 • Share this:
  ആലപ്പുഴ (Alappuzha) ചാത്തനാട് (Chathanadu) സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് (Explosion) യുവാവ് മരിച്ചു. അരുൺ കുമാർ (Arun Kumar) എന്ന ലേഖകണ്ണൻ (30) ആണ് മരിച്ചത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൻ എന്ന് പൊലീസ് പറയുന്നു.

  ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻ പറമ്പിലാണ് സംഭവം. ഏറ്റുമുട്ടൽ  നടന്നതിൻ്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട കണ്ണൻ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ഇതിൻ്റെ പിൻതുടർച്ചയാണ് ആക്രമണം. അരുൺ കുമാറിനെ അന്വേഷിച്ച് ഒരു സംഘം വീടിനടുത്തുള്ള കളിയൻ പറമ്പിലെ വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു. തുടർന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയിൽ അരുണിൻ്റെ തന്നെ കയ്യിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

  നാടൻ ബോബാണ്  എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന മേഖലയായതിനാൽ തന്നെ അക്രമണം നടന്ന ശേഷം പൊലിസ് എത്തിയ ശേഷം ആണ് ആളുകൾ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിൻ്റെ  കൂട്ടാളികൾ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. പകപോക്കലിൻ്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു. 2019 ൽ പോൾ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുൺകുമാർ.  യുവാവിന്‍റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

  കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് (Murder) തെളിയിച്ച് പൊലീസ് (Kerala Police). സംഭവത്തിൽ സഹോദരൻ അറസ്റ്റിലായി. പുത്തൻകുരിശ് മറ്റക്കുഴി ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16ന് രാത്രി എട്ട് മണിയോടെയാണ് ശ്രീകാന്തിന്‍റെ സഹോദരൻ ശ്രീനാഥ് മരിച്ചത്. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീകാന്ത് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതും ഇതു തന്നെയാണ്. ഇന്‍ക്വസ്റ്റിനിടയ്ക്ക് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് കൂടുതൽ അന്വേഷണത്തിന് പ്രേരകമായത്.

  ഇതോടെ ശ്രീനാഥിന്‍റെ മൃതദേഹം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിൽ വ്യക്തമായത്. ഇതോടെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി. പൊലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാനത് പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ ശ്രീനാഥ് ഉപദ്രവിക്കുന്നത് കണ്ട് ചെറിയ കത്രികയെടുത്ത് ശ്രീകാന്ത് സഹോദരന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. വലുപ്പം കുറഞ്ഞ കത്രിക ഉപയോഗിച്ച് ആഴത്തിൽ കുത്തേറ്റതോടെ രക്തം വരാൻ തുടങ്ങി. കുത്തേറ്റ ഉടൻ ശ്രീനാഥ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് നെഞ്ചിലെ രക്തം തുടച്ചുകളയുകയും ചെയ്തു. ചെറിയ കത്രികയായിരുന്നതിനാല്‍ നെഞ്ചിലെ മുറിവ് ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടുന്നത് ആയിരുന്നില്ല.

  ശ്രീനാഥ് അനക്കമറ്റ് കിടന്നതോടെ പ്രതി വസ്ത്രങ്ങൾ മാറ്റിയശേഷം ആംബുലൻസ് വരുത്തിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. എസ് പി കെ കാര്‍ത്തിക്ക്, ഡിവൈഎസ്പി ജി അജയ്‌നാധ്, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐ ഏലിയാസ് പോള്‍, എഎസ്‌ഐ മാരായ ജിനു പി ജോസഫ്, മനോജ് കുമാര്‍ , എസ്‌സിപി ഒമാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
  Published by:Rajesh V
  First published: