പ്രൈമറി സ്കൂളില്‍ വെച്ച് അപമാനിച്ച അധ്യാപികയെ(Teacher) 30 വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി(Murder) യുവാവ്. ബെല്‍ജിയത്തിലാണ് സംഭവം. ഗണ്ടര്‍ യുവെന്റസ് എന്ന യുവാവാണ് അധ്യാപിക മരിയ വെര്‍ലിന്‍ഡ(59)നെയാണ് കുത്തിക്കൊലപ്പെടുത്തിയത്. 2020ലാണ് മരിയ കൊല്ലപ്പെടുന്നത്.
1990ല്‍ ഏഴുവയസ്സുള്ളപ്പോഴാണ് അധ്യാപിക അപമാനിച്ചതെന്ന് യുവാവ് പറഞ്ഞു. വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മരിയയുടെ ശരീരത്തില്‍ 101 കുത്തേറ്റിരുന്നു. പണം അപഹരിക്കപ്പെടാത്തതിനാല് മോഷണശ്രമമല്ലെന്ന് പൊലീസ് ആദ്യം തന്നെ കണ്ടെത്തി. പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും ആരാണ് കൊലപാതകി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മരിയ കൊല്ലപ്പെട്ട് 16 മാസങ്ങള്‍ക്കു ശേഷം യുവെന്റസ് ഒരു സുഹൃത്തിനോട് കൊലപാതകത്തിന്റെ കാര്യം പറഞ്ഞു. ഈ സുഹൃത്ത് പോലീസില്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.
തന്നെക്കുറിച്ച് മരിയ ക്ലാസില്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍നിന്ന് പിന്നീട് ഒരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് യുവെന്റസ് പൊലീസിനോടു പറഞ്ഞു. അധ്യാപിക കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
Acid Attack| കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട് (Kozhikode) നടന്ന ആസിഡ് ആക്രമണത്തിൽ (Acid Attack) യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ടയാട് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മൃദുല (22)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊറ്റമ്മലിലെ കണ്ണടക്കടയിലെ ജീവനക്കാരിയാണ് മൃദുല.
ഇന്ന് രാവിലെയായിരുന്നു സംഭവം. പൊറ്റമ്മലിലെ മദർ ഒപ്ടിക്കൽസിലെ ജീവനക്കാരിയായ മൃദുലയ്ക്ക് നേരേ ആസിഡ് ഒഴിച്ച വിഷ്ണുവിനെ നാട്ടുകാരാണ് പിടികൂടിയത്. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃദുലയുടെ മുഖത്തും ശരീരത്തിൽ പലഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.പൊള്ളൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ മൃദുല ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോകാൻ ഇറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.
പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. മൃദുലയും വിഷ്ണുവും കണ്ണൂർ സ്വദേശികളാണ്. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് വിഷ്ണുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.