ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. 130 യാത്രക്കാരിൽ നിന്നായി 30 കിലോ സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
വിമാനത്താവളം വഴി ധാരാളം യാത്രക്കാർ ഇന്ത്യയിലേക്ക് വന്‍തോതിൽ സ്വർണം കടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നവംബർ അഞ്ചിനും ആറിനും ഇടയിലാണ് പരിശോധന നടത്തിയത്.
ദുബായ്, ഷാർജ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ആഭരണങ്ങളായും ദ്രാവകരൂപത്തിലും കുഴമ്പു രൂപത്തിലുമൊക്കെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
സ്വർണത്തിനു പുറമെ ഐഫോൺ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും യാത്രക്കാരിൽ നിന്ന് കണ്ടെത്തി. അതേസമയം പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം എത്രയെന്ന് ഡിആർഐ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമല്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.