നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പൈലറ്റായ ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചു; 31 വയസുള്ള ടെക്കി സ്വയം ജീവനൊടുക്കി: ദൃശ്യങ്ങൾ CCTVയിൽ

  പൈലറ്റായ ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചു; 31 വയസുള്ള ടെക്കി സ്വയം ജീവനൊടുക്കി: ദൃശ്യങ്ങൾ CCTVയിൽ

  സിസിടിവി ദൃശ്യങ്ങളിൽ ലാവണ്യയും ഭർത്താവ് വെങ്കടേശ്വര റാവുവും ലിവിങ് റൂമിലാണ്. ആവർത്തിച്ച് വെങ്കടേശ്വര റാവു ലാവണ്യയെ മർദ്ദിക്കുന്നത് കാണാം. വീഡിയോയിൽ വീട്ടിലെ പട്ടിയും തർക്കത്തിൽ ഇടപെടാൻ ശ്രമിക്കുന്നത് കാണാം.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: പൈലറ്റായ ഭർത്താവ് ശാരീരികമായി പീഡിപ്പിച്ചതിൽ മനംനൊന്ത് സ്വകാര്യ കമ്പനിയിൽ എഞ്ചിനിയർ ആയ ഭാര്യ ജീവനൊടുക്കി. ഹൈദരബാദ് സിറ്റിക്ക് പുറത്തുള്ള ഷംഷാബാദിൽ റള്ളഗുവയിലാണ് സംഭവം.

   ലാവണ്യ ലാഹരിയെന്ന 31കാരിയാണ് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. എട്ടുവർഷം മുമ്പാണ് ലാവണ്യ പൈലറ്റായ വെങ്കടേശ്വർ റാവുവിനെ വിവാഹം കഴിച്ചത്.

   You may also like:കോവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍; കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]

   അതേസമയം, ജീവനൊടുക്കുന്നതിന് മുമ്പ് ലാവണ്യ താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഒരു വീഡിയോയിൽ പറഞ്ഞു.

   ലാവണ്യയുടെ മരണത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർ പുറത്തുവിട്ടു. വീഡിയോയിൽ ലാവണ്യയുടെ ഭർത്താവ് അവരെ മർദ്ദിക്കുന്നത് വ്യക്തമാണ്. കുട്ടികളില്ലാത്തതിനാൽ ലാവണ്യയെ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ഉപദ്രവിക്കാറുണ്ടായിരുന്നു.

   സിസിടിവി ദൃശ്യങ്ങളിൽ ലാവണ്യയും ഭർത്താവ് വെങ്കടേശ്വര റാവുവും ലിവിങ് റൂമിലാണ്. ആവർത്തിച്ച് വെങ്കടേശ്വര റാവു ലാവണ്യയെ മർദ്ദിക്കുന്നത് കാണാം. വീഡിയോയിൽ വീട്ടിലെ പട്ടിയും തർക്കത്തിൽ ഇടപെടാൻ ശ്രമിക്കുന്നത് കാണാം.

   വെങ്കടേശ്വര റാവുവിന്റെ മർദ്ദനത്തിനു ശേഷം തളർന്നവശയായ ലാവണ്യ തന്റെ വയറിൽ പിടിച്ചുകൊണ്ട് നടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച ഷംഷബാദിലെ വീട്ടിൽ ലാവണ്യ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
   Published by:Joys Joy
   First published: