• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോൺഗ്രസ് നേതാവിനെതിരെ പീഡന ആരോപണവുമായി സ്ത്രീ: പരാതി 32 വർഷങ്ങൾക്ക് ശേഷം

രാജസ്ഥാനിലെ ഉദയ്പുർ സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി

news18
Updated: July 21, 2019, 3:34 PM IST
കോൺഗ്രസ് നേതാവിനെതിരെ പീഡന ആരോപണവുമായി സ്ത്രീ: പരാതി 32 വർഷങ്ങൾക്ക് ശേഷം
പ്രതീകാത്മക ചിത്രം
news18
Updated: July 21, 2019, 3:34 PM IST
ഭോപ്പാൽ: കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതിയുമായി വനിത. സംഭവം നടന്ന് 32 വർഷങ്ങൾക്ക് ശേഷമാണ് ഇവർ പരാതിയുമായെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ഡോ.ഹമിർ സിംഗ് റാത്തോഡിനെതിരെയാണ് രാജസ്ഥാനിലെ ഉദയ്പുർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ജഉറയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് റാത്തോഡ്.

Also Read-പീഡനം ചെറുത്തു: ഡൽഹിയിൽ ഒൻപതുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജഉറയിലെ ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലെത്തിയാണ് സ്ത്രീ നേതാവിനെതിരെ പരാതി നൽകിയത്. 1987 ലാണ് റാത്തോഡ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ തന്നെ തനിച്ച് കിട്ടിയ അവസരത്തിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ ഒരു അകന്ന ബന്ധു കൂടിയായിരുന്നു കോൺഗ്രസ് നേതാവ്. അതുകൊണ്ട് തന്നെ സംഭവം പുറത്ത് പറയാൻ സമ്മതിക്കാതെ  വിവരം മറച്ചു വച്ച് ബന്ധുക്കൾ വിവാഹം കഴിപ്പിച്ചയച്ചു.

'ഈ വിവരം താനും രഹസ്യമായി സൂക്ഷിച്ചു. എന്നാൽ ഈയടുത്ത് കാര്യങ്ങൾ മനസിലാക്കിയ ഭർത്താവ് ഇതേ വിഷയത്തിന്റെ പേരിൽ തന്നെ വിവാഹമോചനം ചെയ്തതോടെയാണ് ധൈര്യം സംഭരിച്ച് നേതാവിനെതിരെ പരാതി നൽകാൻ തയ്യാറായതെന്നാണ് യുവതി പറയുന്നത്.

Also Read-ആൾക്കൂട്ട ആക്രമണങ്ങൾക്ക് തടയിടാൻ കേന്ദ്രം; പുതിയ നിയമം കൊണ്ടു വരും

എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ റാത്തോഡ് നിഷേധിച്ചു. ഭർത്താവും ബന്ധുക്കളുമായുള്ള ബന്ധങ്ങൾ ഉപേക്ഷിച്ച് സ്ത്രീ പിന്തുണ ലഭിക്കുന്നതിനായി ഓരോ തന്ത്രങ്ങൾ കാട്ടുകയാണെന്നാണ് കോൺഗ്രസ് നേതാവ് ആരോപിക്കുന്നത്. ഇതേ പേരിൽ അവർ തന്നെ ബ്ലാക്ക്മ് മെയിൽ ചെയ്യുന്നുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

First published: July 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...