• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വഴിത്തർക്കം: മൂന്നംഗ കുടുംബത്തെ ആക്രമിച്ച കേസിൽ 33കാരൻ അറസ്റ്റിൽ

Arrest | വഴിത്തർക്കം: മൂന്നംഗ കുടുംബത്തെ ആക്രമിച്ച കേസിൽ 33കാരൻ അറസ്റ്റിൽ

മാതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ കൂടി വഴിവെട്ടാൻ ശ്രമിച്ചത്, ഷാജിയും കുടുംബവും തടഞ്ഞപ്പോൾ പ്രതി അവരെ ആക്രമിക്കുകയായിരുന്നു

Renjith

Renjith

  • Share this:
    കൊല്ലം: വഴിതർക്കത്തെ തുടർന്ന് കുടുംബത്തെ ആക്രമിച്ച പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകയം വഞ്ചിയൂർപ്ലാവില വീട്ടിൽ രഞ്ജിത് (33) നെയാണ് അറസ്റ്റ് ചെയ്തത്. ചരുവിള പുത്തൻ വീട്ടിൽ ഷാജിമോനെയും ഭാര്യയും സഹോദരന്റെ മകനെയുമാണ് ആക്രമിച്ചത്.

    ഈ മാസം എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഷാജിമോന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ കൂടി വഴിവെട്ടാൻ ശ്രമിച്ചത്, ഷാജിയും കുടുംബവും തടഞ്ഞപ്പോൾ പ്രതി അവരെ ആക്രമിക്കുകയായിരുന്നു. സഹോദരന്റെ മകനെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഷാജിമോനെ പ്രതി കമ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നു. പുനലൂർ ഇൻസ്‌പെക്ടർ ബിനുവർഗീസ് ,എസ്.ഐ ഹരീഷ്, സി.പി.ഒ അജീഷ്. ആമീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    സ്വിഫ്റ്റ് ഒരു മാസം കൊണ്ട് സൂപ്പര്‍ ഹിറ്റ്; വരുമാനം മൂന്നു കോടി രൂപ

    സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ കൂടുതൽ ജനപ്രിയത നേടി മുന്നോട്ടുപോവുകയാണ്. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്.

    എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.

    Also Read- Fifty Fifty Kerala Lottery| ‘ഫിഫ്‌റ്റി ഫിഫ്‌റ്റി’; ഒരു കോടിയുടെ ഒന്നാം സമ്മാനവുമായി സംസ്ഥാന സർക്കാരിന്റെ ഞായർ ലോട്ടറി; ടിക്കറ്റ്‌ വില 50 രൂപ

    എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം- ബെംഗളൂരു, തിരുവനന്തപുരം- ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.

    നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബെംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബെംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശേരി-ബംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റിലുള്ളത്.
    Published by:Anuraj GR
    First published: