• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ 34കാരന്‍ ലെെംഗികമായി പീഡിപ്പിച്ചതായി പരാതി

Arrest | അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ 34കാരന്‍ ലെെംഗികമായി പീഡിപ്പിച്ചതായി പരാതി

പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു

  • Share this:
പാലക്കാട്: അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച (Sexual assault) പരാതിയില്‍ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്.

ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദ സംഭവ നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു പ്രതി. ഇതിനിടയിലാണാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്‍. ജസ്റ്റിന്‍, സുരേഷ് ബാബു, എ.എസ്.ഐ. വിജയ് മണി, സി.പി.ഒ.മാരായ നസീം, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Crime News | പാലക്കാട് യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് കസ്റ്റഡിയിൽ

ചിറ്റൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശിനി ജ്യോതിയെയാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ ഭര്‍ത്താവ് വീരമണി (50) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

വീരമണിയും ജ്യോതിയും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് വീരമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സംഭവം സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരിൽ അഭിഭാഷകൻ മുതൽ ഓട്ടോ ഡ്രൈവർ വരെ; 11 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈൽ ഡിവൈസുകൾ/മെമ്മറി കാർഡുകൾ പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസാണ് അഭിഭാഷകൻ, ഐജി ജീവനക്കാരൻ, ഓട്ടോ ഡ്രൈവർ തുടങ്ങിയവരുടെ മൊബൈൽഫോൺ ഉപകരണങ്ങൾ പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായാണ് കൊല്ലം റൂറൽ പൊലീസും ഇന്ന് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.

Also Read- മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യയുടെ വീട്ടുകാർ കൊന്നു; അസ്ഥികൂടം കിണറ്റിൽ

വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന്‍റെ നിർദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. അഡിഷണൽ എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഓ. മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു.
Published by:Jayashankar Av
First published: