• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പാലക്കാടു നിന്ന് ഈരാറ്റുപേട്ടയില്‍ എത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; 35കാരന്‍ പോലീസ് പിടിയില്‍

Arrest | പാലക്കാടു നിന്ന് ഈരാറ്റുപേട്ടയില്‍ എത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; 35കാരന്‍ പോലീസ് പിടിയില്‍

ഇൻസ്റ്റാഗ്രാം വഴി വശീകരിച്ച് ലോഡ്ജ്മുറിയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

  • Share this:
കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നാണ്  15 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി  പീഡനത്തിനിരയായ സംഭവം പുറത്തുവരുന്നത്. 15 വയസുകാരി സ്‌കൂൾ വിദ്യാർത്ഥിനിയെ സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി വശീകരിച്ച് ലോഡ്ജ്മുറിയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.  പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നാണ് പ്രതിയായ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ വിദ്യാർഥിനിയാണ് 35 വയസ്സുകാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്.

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി സ്‌കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തി പീഡിപ്പിച്ചു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി ലൈംഗിക അതിക്രമത്തിൽനിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന 'പോക്‌സോ' നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം  സ്‌കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി കണ്ണൂരിൽനിന്നും വലയിലായത്.

Also Read-Dileep | ബാലചന്ദ്രകുമാറിനെതിരെ ദിലീപ്; 10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി

പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേൽനോട്ടത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കം പരിശോധിച്ചു കൊണ്ടായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. സൈബർ സെൽ ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുകയായിരുന്നു.ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്‌ഐ. തോമസ് സേവ്യർ,  എഎസ്‌ഐ ഏലിയാമ്മ ആന്‍റണി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു കെ.ആർ, സിവിൽ പോലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലാക്കി. സംഭവത്തിൽ പെൺകുട്ടിയെ പോലീസ് കൗൺസിലിംഗിന് വിധേയമാക്കി. പെൺകുട്ടിയുടെ വിശദമായ ചോദ്യം ചെയ്യലിൽ  പീഡനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും പോലീസിന് ലഭിക്കുകയായിരുന്നു. ഇയാള് വിവാഹിതനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ്  15 വയസ്സുകാരിയെ വലയിലാക്കിയത്.

Also Read-Boy Found Dead | കാണാതായ നാലു വയസുകാരന്‍ സമീപവാസിയുടെ അലമാരിയില്‍ മരിച്ച നിലയില്‍

പട്ടാപ്പകല് ലോഡ്ജിൽ നടന്ന പീഡനത്തിൽ  മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ  പരമാവധി തെളിവുകൾ ശേഖരിച്ച്  പ്രതിക്കെതിരെ നടപടി എടുക്കാനാണ് പൊലീസ് തീരുമാനം.
Published by:Jayesh Krishnan
First published: