മുംബൈ: മുംബൈയിലെ ഗിര്‍ഗാമില്‍ കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്കാത്തതി യുവാനിനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു( murder ). പ്രതി പിടിയില്‍. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.
രാജസ്ഥാന് സ്വദേശിയായ അര്ജുന് യശ്വന്ത് സിങ്ങ് സര്‍ഹാര്‍ മുംബൈയിലെ ഗിര്ഗാമിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ തന്റെ സഹപ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്നും 100 രൂപ കടമായി വാങ്ങിച്ചിരുന്നു.
ശനിയാഴ്ച ഈ പണത്തെ ചൊല്ലി മദ്യലഹരിയിൽ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഉറങ്ങുകയായിരുന്ന അര്ജുന് യശ്വന്ത് സിങ്ങിന്റെ തലയ്ക്ക് സിമിന്റ് കട്ടകൊണ്ട് അടിക്കുകയായിരുന്നു.
'വരൂ നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം'; രൂപമാറ്റം വരുത്തിയ ജീപ്പുമായി ചുറ്റിയടിക്കൽ; വിദ്യാർത്ഥികളെ പിടികൂടി MVD
രൂപമാറ്റം വരുത്തിയ വാഹനത്തിൽ(Modified Jeep) ചുറ്റിയടിച്ച വിദ്യാർത്ഥികൾ മോട്ടോര്‍ വാഹന വകുപ്പിന്റെ(MVD) പിടിയിൽ. കോട്ടക്കല്‍ കോളജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രൂപമാറ്റം വരുത്തി ഓടിച്ചിരുന്ന ജീപ്പാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ചും വലിയ ടയറുകൾ ഘടിപ്പിച്ചും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ചുമാണ് ജീപ്പ് ഓടിച്ചിരുന്നത്. വാഹനം കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർ ഇതിൻ്റെ ആര്‍സി ഉടമക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കാനുള്ള നിർദേശം നൽകുകയും ചെയ്തു.
READ ALSO- Suicide | ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, എന്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ കക്കാട്, കോട്ടക്കല്‍, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളും ജീപ്പും പിടിച്ചെടുത്തത്.
READ ALSO - Suicide | കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നൽകാനായില്ല; പ്രണയം തകർന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
ഇവിടങ്ങളിൽ നടന്ന പരിശോധനകളിൽ പെര്‍മിറ്റില്ലാതെയും ഫിറ്റ്നസ് ഇല്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.