• HOME
  • »
  • NEWS
  • »
  • crime
  • »
  • ജോലിയിൽ നിന്നു പിരിച്ചുവിട്ട കടയുടമയായ യുവതിയെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

ജോലിയിൽ നിന്നു പിരിച്ചുവിട്ട കടയുടമയായ യുവതിയെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

എട്ടുദിവസം മുൻപ് യുവാവിനെ കടയുടമയായ യുവതി ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പൂനെ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് യുവാവ് തൊഴിലുടമയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. അക്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. അക്രമം തടയാൻ ഇടപെട്ട സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പൊള്ളലേറ്റു. മഹാരാഷ്ട്ര പൂനെയിലെ സോമനാഥ നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

    ''ബാലാ ജനിങ്ങിന്റെ തയ്യൽക്കടയിലെ തൊഴിലാളിയായിരുന്നു മിലിന്ദ് നാഥ്സാഗർ എന്ന യുവാവ് . എട്ടുദിവസം മുൻപ് ഇയാളെ ജോലിയിൽ നിന്നു യുവതി പറഞ്ഞുവിട്ടു. ഇതിന്റെ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെ കടയിലെത്തിയ മിലിന്ദ് യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു''- ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുനിൽ ജാദവ് പറഞ്ഞു.

    ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മിലിന്ദ് ചൊവ്വാഴ്ച പുലർച്ചെയോടെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ജനിങ്ങിന്‌  ആശുപത്രിയിൽവെച്ച് മരണം സംഭവിച്ചു. തയ്യൽ കടയുടെ സമീപത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്നയാളിന് ശരീരത്തിൽ 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്കും പൊള്ളലേറ്റത്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

    ബസില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി; കാഴ്ചപരിമിതിയുളള ആളുടെ പണവും ഫോണും കവര്‍ന്നു

    കാഴ്ചപരിമിതിയുളള വ്യക്തിയില്‍ നിന്ന് 20,000 രൂപയും ഫോണും കവര്‍ന്നു. കാസര്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് കവര്‍ച്ചയ്ക്കിരയായത്. ബസില്‍ കയറാന്‍ സഹായിക്കാമെന്ന വ്യാജേന ഒപ്പം കൂടിയ ആളാണ് പണവും ഫോണും തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

    Also Read- Arrest| കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം 83 ബോട്ടിൽ ഹാഷിഷ് ഓയിലും MDMAയും പിടികൂടി; യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍

    24 തീയതി വൈകിട്ട് 4 മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടന്നത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് വര്‍ഷങ്ങളായി കോഴിക്കോട് അത്തര്‍ കച്ചവടം നടത്തുന്നയാളാണ് . കച്ചവടത്തിനായി നഗരത്തിലെത്തിയോപ്പോള്‍ ബസ് കയറാന്‍ സഹായിക്കാമെന്ന വ്യാജേന മോഷ്ടാവ് അബ്ദുള്‍ അസീസിനൊപ്പം കൂടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുകയും തിരില്ലാത്ത സ്ഥലത്ത് വെച്ച് പണവും ഫോണും കവരുകയായിരുന്നു. വില്‍ക്കാനെത്തിച്ച അത്തറും മോഷ്ടാവ് കൊണ്ടുപോയി.

    സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈലിന്‍റെ ടവര്‍ ലോക്കെഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: