നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നൽകിയ 35കാരി അറസ്റ്റിൽ

  ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നൽകിയ 35കാരി അറസ്റ്റിൽ

  ഗ്രാമത്തിലെ പൊതുവിപണിയിൽ വെച്ചുള്ള പരിചയത്തെ തുടർന്ന് യുവതിയും 16കാരനും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം വളരുകയും വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ആൺകുട്ടിയെ വിളിച്ചു വരുത്തുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ഭോപാല്‍: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ 35കാരിയായ യുവതി അറസ്റ്റിലായി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. 16കാരനെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, തന്നെ പീഡിപ്പിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു യുവതിയുടെ ശ്രമം. എന്നാൽ പൊലീസ് അന്വേഷണത്തിന് ഒടുവിൽ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പോക്‌സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. കൂടാതെ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുക്കുകയും, വീട്ടുപരകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

   16കാരനും യുവതിയും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. അതിനിടെയാണ് തന്‍റെ ഭാര്യയെ പതിനാറുകാരൻ ബലാത്സംഗ ചെയ്തുവെന്നും, പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു യുവതിയുടെ ഭർത്താവും വീട്ടുകാരും ആൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ പരാതി നല്‍കുമെന്നായിരുന്നു ഇവർ ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ കുടുംബം പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഇവരുടെ വീട്ടിലെത്തി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും കൃഷി സ്ഥലത്തെ പപ്പായ മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തത്.

   ഈ സംഭവങ്ങളെ തുടർന്ന് മാനസിക സംഘര്‍ഷത്തിലായ 16കാരന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും നടന്ന സംഭവങ്ങൾ തുറന്നു പറയുകയുമായിരുന്നു. ഗ്രാമത്തിലെ പൊതുവിപണിയിൽ വെച്ചുള്ള പരിചയത്തെ തുടർന്ന് യുവതിയും 16കാരനും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം വളരുകയും വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ആൺകുട്ടിയെ വിളിച്ചു വരുത്തുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പിന്നീട് പല തവണ ഇത് ആവർത്തിച്ചു. എന്നാൽ ഒരു ദിവസം ഭർത്താവിന്‍റെ ബന്ധു അവിടേക്ക് വന്നതോടെ, ആൺകുട്ടി തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന വാദം യുവതി ഉന്നയിക്കുകയായിരുന്നു.

   ആൺകുട്ടി നൽകിയ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനു കൈമാറി. ഇതോടെ യുവതിയെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ അവർ സത്യം തുറന്നു പറഞ്ഞു. ഇതോടെയാണ് യുവതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാർ തന്‍റെ വീട്ടിൽ വന്നു നടത്തിയ ആക്രമണത്തിൽ ഭയന്നുപോയ കുട്ടി ഇപ്പോഴും കൗണ്‍സലിങ്ങില്‍ തുടരുകയാണെന്നും ചൈല്‍ഡ്‌ലൈന്‍ കൗണ്‍സലര്‍ മനീഷ് ഡാന്‍ങ്കി മാധ്യമങ്ങളോട് പറഞ്ഞു.

   Also Read-സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്

   മറ്റൊരു സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതിലെ പ്രതിയെ പോലീസ് പിടികൂടിയത് വെടിവെച്ച് വീഴ്ത്തി. പ്രതിയായ ഷോബുസിനെ അറസ്റ്റ് ചെയ്യാനായി ബെംഗളൂരു രാംപുരയിലെത്തിയ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇൻസ്പെക്ടർ കാലിന് വെടിവച്ചു വീഴ്ത്തി പ്രതിയെ പിടികൂടിയത്.

   കസ്റ്റഡിയിലെടുക്കാനായി എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന ചില പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും വെടിവയ്പ്പ് നടന്നിരുന്നു. ഇതോടെ, കേസില്‍ അറസ്റ്റിലാവരുടെ എണ്ണം സ്ത്രീകള്‍ ഉള്‍പ്പെടെ 10 ആയി.
   Published by:Anuraj GR
   First published: