ആലപ്പുഴ: ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിയിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയംപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി(35)യാണ് പിടിയിലായത്. കഴിഞ്ഞവെള്ളിയാഴ്ചയാണ് മോഷണം നടത്തിയത്.
ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്. വൈകുന്നേരം ലക്ഷ്മിക്കുട്ടിയമ്മ സമീപത്തെ ക്ഷേത്രത്തിൽ പോയ സമയത്താണ് പ്രതി വീടിനുള്ളിൽ കയറിയത്. വീട്ടിൽ തിരിച്ചെത്തിയ ലക്ഷ്മിക്കുട്ടിയമ്മ രാത്രിയിൽ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോയി. ഈ സമയമാണ് പ്രതി മോഷണം നടത്തിയത്.
Also Read-‘ഇക്കാക്ക മൂക്കിലേക്ക് വെളുത്ത പൊടി അടിച്ചു തന്നു’; ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച 13 കാരി
പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് ലക്ഷ്മികുട്ടിയമ്മ അടുക്കള വാതിൽ തുറന്നു കടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ നിന്ന് ഒരു ലക്ഷം രൂപയും അര പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
Also Read-മാങ്ങ പറിക്കുന്നതിനെച്ചൊല്ലി തർക്കത്തിൽ അയല്‍വാസികളായ മൂന്നു സ്ത്രീകള്‍ക്ക് വെട്ടേറ്റു
ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ സി സി ടി വിയിൽ പ്രതിയായ യുവതി പുലർച്ചെ 4.30ന് പ്ലാസ്റ്റിക് സഞ്ചിയുമായി വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും 35,000 രൂപയും സ്വർണാഭരണവും കണ്ടെടുത്തു. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.