• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തി; നവവധുവും കാമുകനും പിടിയില്‍

Murder | വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തി; നവവധുവും കാമുകനും പിടിയില്‍

ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ശ്യാമള ബന്ധുക്കളോട് പറഞ്ഞിരുന്നത്.

  • Share this:
    ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭര്‍ത്താവിനെ കാമുകനെ കൂട്ടുപിടിച്ച് നവവധു കൊലപ്പെടുത്തി(Murder). തെലങ്കാനയിലെ(Telangana) സിദ്ധിപ്പേട്ടിലാണ് സംഭവം. സിദ്ധിപ്പേട്ട് സ്വദേശി കെ ചന്ദ്രശേഖര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവവധുവും കാമുകനും ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി(Arrest). ഭാര്യ ശ്യാമള(19), കാമുകന്‍ ശിവകുമാര്‍(20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാര്‍ഗവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഏപ്രില്‍ 28നായിരുന്നു ചന്ദ്രശേഖര്‍ മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ശ്യാമള ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ സാഹചര്യത്തില്‍ മതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഭര്‍ത്താവിനെ താനും കാമുകനും കൂട്ടാളികളും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്നു ശ്യാമള പൊലീസിനോടു സമ്മതിച്ചു.

    കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്യാമളയും ശിവകുമാറും പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഈ വര്‍ഷം മാര്‍ച്ച് 23ന് ചന്ദ്രശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇതിനുശേഷവും ശിവകുമാറുമായി ശ്യാമള ബന്ധം തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

    Also Read-Attack | വാതില്‍ പൊളിച്ച് വീട്ടില്‍ക്കയറി പ്ലസ്ടുക്കാരിയുമായി കടന്ന അഞ്ചു യുവാക്കള്‍ പിടിയില്‍

    നേരത്തെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഏപ്രില്‍ 28ന് തന്നെയും കൂട്ടി ക്ഷേത്രത്തില്‍ പോകാന്‍ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്ക് പോകുന്നവഴി മുന്‍നിശ്ചയിച്ച പ്രകാരം ഇവര്‍ സഞ്ചരിച്ച ബൈക്ക് ശിവകുമാറും കൂട്ടാളികളും തടഞ്ഞു. ചന്ദ്രശേഖറിനെ ആക്രമിച്ച് ശ്യാമള കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

    മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവ്

    ചെന്നൈ: മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടാത്തതിന് വാട്ടര്‍ ടാങ്ക് കത്തിച്ച സംഭവത്തിൽ പ്രതി പിടിയില്‍. എംജിആര്‍ നഗറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന രാമുവിനെയാണ് പൊലീസ് പിടികൂടിയത്.

    Also Read-Robbery| 11 പവന്റെ മാല കവര്‍ന്ന് പാഞ്ഞ മോഷ്ടാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ഒരാൾ മരിച്ചു

    ഈ മാസം അഞ്ചിനാണ് മദ്യ ലഹരിയിലായിരുന്ന പ്രതി ഡിഎംകെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്ക് കത്തിച്ചത്.

    സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചിരുന്നു . തുടർന്ന് പ്രതി എത്തിയ കാറിന്റെ നമ്പര്‍ അടക്കം കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാമു പിടിയിലായത്.
    Published by:Jayesh Krishnan
    First published: