കൊച്ചി: വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരിയെ ബലാത്സംഗത്തിന് ഇരയായി. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തിൽ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിൻവാതിൽ തകർത്ത് പ്രതി അകത്ത് കയറുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
വയോധികയുടെ ഭർത്താവ് 15 വർഷം മുമ്പ് മരിച്ചിരുന്നു. ആറു പെൺമക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈൽ ഫോണും കണ്ണടയും തകർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Kochi, Rape case