HOME » NEWS » Crime » 37 YEAR OLD MAN FROM HYDERABAD MURDERED IN US

അമേരിക്കയിൽ പലചരക്ക് കട നടത്തിവന്ന ഇന്ത്യക്കാരനെ കുത്തിക്കൊന്നു; സർക്കാർ സഹായം തേടി കുടുംബം

ജോർജിയയിൽ പലചരക്ക് കട നടത്തുകയായിരുന്ന അദ്ദേഹത്തിന് ബിസിനസ്സ് പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി ഭാര്യ സൂചിപ്പിച്ചു

News18 Malayalam
Updated: November 3, 2020, 5:14 PM IST
അമേരിക്കയിൽ പലചരക്ക് കട നടത്തിവന്ന ഇന്ത്യക്കാരനെ കുത്തിക്കൊന്നു; സർക്കാർ സഹായം തേടി കുടുംബം
പ്രതീകാത്മക ചിത്രം
  • Share this:
അമേരിക്കയിലെ ജോർജിയയിലാണ് ഞായറാഴ്ച രാത്രി കൊലപാതകം നടന്നത്. ജോർജിയയിൽ പലചരക്ക് കട നടത്തിവന്ന ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ആരിഫ് മൊഹിയുദ്ദീൻ എന്ന 37 വയസുകാരനാണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദിലെ ചഞ്ചൽഗുഡയാണ് മുഹമ്മദ് ആരിഫ് മൊഹിയുദ്ദീന്‍റെ സ്വദേശം. കൊലപാതകത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ യുഎസിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെടണമെന്ന് മുഹമ്മദ് ആരിഫിന്റെ ഭാര്യ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

തന്റെ ഭർത്താവിന്റെ അന്തിമ ചടങ്ങുകളിൽ പങ്കെടുക്കാൻ ജോർജിയയിലേക്ക് പോകാൻ തനിക്കും പിതാവിനും അടിയന്തരമായി വിസ നൽകുന്നതിന് ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റ് വഴി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അവർ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് നൽകിയ കത്തിൽ അഭ്യർത്ഥിച്ചു.

Also Read ജോ ബൈഡന്‍റെ 'വില കൂടിയ' ആരാധകൻ; ഡോണാൾഡ് ട്രംപ് തോൽക്കുമെന്ന് പന്തയം വെച്ചിരിക്കുന്നത് പത്ത് കോടി രൂപക്ക്

കഴിഞ്ഞ 10 വർഷമായി യുഎസിലുണ്ടായിരുന്ന മുഹമ്മദ് ആരിഫ് 10 മാസം മുമ്പ് ഹൈദരാബാദിൽ എത്തിയിരുന്നു. ജോർജിയയിൽ പലചരക്ക് കട നടത്തുകയായിരുന്ന അദ്ദേഹം ബിസിനസ്സ് പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും കത്തിൽ ഭാര്യ സൂചിപ്പിച്ചു.

കട അടച്ച ശേഷം വീട്ടിലെത്തിക്കഴിഞ്ഞാൽ തിരികെ വിളിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഫോൺ വിളിച്ചപ്പോൾ പ്രതികരിച്ചില്ല. തുടർന്ന് സഹോദരിയെ വിളിച്ചു, ജോർജിയയില്‍ അന്വേഷിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടുവെന്നും പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞുവെന്നും മന്ത്രിക്ക് നൽകിയ കത്തിൽ ഭാര്യ പറയുന്നു.
Published by: user_49
First published: November 3, 2020, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories