പൂനെ: കൗമാരക്കാരിയായ മകളെ തുടർച്ചയായ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വർഷം കഠിന തടവ് വിധിച്ച് കോടതി. പൂനെ സ്വദേശിയായ 37 കാരനാണ് ശിക്ഷ. ഇയാളുടെ നിരന്തര പീഡനത്തിനിരയായ മകൾ ഗർഭിണിയാവുകയും പിന്നീട് ഗർഭച്ഛിദ്രം സംഭവിക്കുകയും ചെയ്തിരുന്നു. ഒരു പിതാവ് മകളോട് ചെയ്ത ക്രൂരകൃത്യം എന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവ്.
2019 ഒക്ടോബറിലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. അന്ന് പതിനാറുകാരിയായിരുന്ന മകൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2019 ജൂണിനും ഒക്ടോബറിനും ഇടയിലെ കാലയളവിൽ പിതാവ് തന്നെ ആവർത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു പരാതി. ഇതിനിടെ ഗർഭിണിയാവുകയും അത് അലസിപ്പോവുകയും ചെയ്തിരുന്നു. ആ സമയത്ത് പോലും വീണ്ടും ലൈംഗിക പീഡനത്തിന് ശ്രമം നടന്നു. എതിർക്കാൻ ശ്രമിച്ചതിന് തന്നെയും അമ്മയെയും ക്രൂരമായി മർദ്ധിച്ചിരുന്നു എന്നും പരാതിയിൽ ആരോപിച്ചിരുന്നു.
Also Read-
വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളി യുവാവ്പരാതിയുടെ അടിസ്ഥാനത്തിൽ കോന്ദ്വാ സ്റ്റേഷന് അസിസ്റ്റന്റെ് ഇൻസ്പെക്ടർ സ്വരാജിന്റെ പട്ടീലിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്. അരുന്ധതി ബ്രഹ്മെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന കേസിൽ എട്ടോളം ദൃക്സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് മുപ്പത് വർഷത്തെ തടവുശിക്ഷ വിധിച്ചത്.
ബലാത്സംഗം, പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ജഡ്ജി കെ.കെ.ജഗീർദർ ശിക്ഷ വിധിച്ചത്. ശാരീരിക പീഡനത്തിന് ഒരുവർഷം, ഭീഷണിപ്പെടുത്തലിന് ആറുമാസം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് ആറു വർഷം എന്നിങ്ങനെയാണ് ശിക്ഷ. ഇതെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
Also Read-
ഭാര്യയുടെ കഴുത്തറുത്ത് ഡോക്ടർ; മരണം ഉറപ്പാക്കാൻ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി“തന്റെ മകൾക്കെതിരെ പ്രതി ചെയ്തത് ഗുരുതരമായ കുറ്റമാണെന്നപബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തോട് യോജിക്കുന്നു. ഇയാളെ ഒരു പാഠം പഠിപ്പിക്കാനും സമൂഹത്തിന് മുന്നിൽ ഒരു മാതൃക കാണിക്കാനും പരമാവധി ശിക്ഷ തന്നെ നൽകുക എന്നത് ആവശ്യമാണ്' ശിക്ഷാവിധി പ്രഖ്യാപിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ സ്കൂൾ വിദ്യാർഥിനിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത സ്കൂൾ
പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചിരുന്നു. ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി രാജ് സിംഘാനിയ എന്ന അരവിന്ദ് കുമാറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.