• HOME
 • »
 • NEWS
 • »
 • crime
 • »
 • Honey Trap | ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ

Honey Trap | ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ

ഇവർ തമ്മിലുള്ള പരിചയം പ്രണയമായി വളർന്നതോടെയാണ് യുവാവിനെ സിന്ധു തൃശൂരിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. തുടർന്ന് ഇരുവരും അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെട്ടു

Sindhu

Sindhu

 • Last Updated :
 • Share this:
  തൃശൂർ: സോഷ്യൽ മീഡിയ (Social Media) വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ (Arrest). തൃശൂർ ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെയാണ്(37) തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

  2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവുമായി സോഷ്യൽമീഡിയ വഴി ചങ്ങാത്തം സ്ഥാപിച്ചശേഷമാണ് സിന്ധു തട്ടിപ്പ് നടത്തിയത്. ഇവർ തമ്മിലുള്ള പരിചയം പ്രണയമായി വളർന്നതോടെയാണ് യുവാവിനെ സിന്ധു തൃശൂരിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. തുടർന്ന് ഇരുവരും അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് പിന്നാലെ, തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസിനെ വിളിപ്പിക്കുമെന്നും അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞു സിന്ധു യുവാവിനെ ഭീഷണിപ്പെടുത്തി. പൊലീസിനെ വിളിക്കാതിരിക്കാൻ, യുവാവ് അണിഞ്ഞിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും ഊരി നൽകാൻ സിന്ധു ആവശ്യപ്പെട്ടു. യുവാവ് ഇതേപോലെ ചെയ്തു.

  ഈ സംഭവം കഴിഞ്ഞ ആഴ്ചകൾ കഴിഞ്ഞ് ഊരിവാങ്ങിയ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ സിന്ധു ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് യുവാവിനെ നഗ്നനാക്കിയശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി. ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്നും, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്നതും അക്കൌണ്ടിലുള്ളതുമായ 1,75000 രൂപയാണ് സിന്ധു തട്ടിയെടുത്തത്. അതിനുശേഷവും ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സിന്ധു ഭീഷണിപ്പെടുത്തി.

  ഇതോടെയാണ് യുവാവ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെങ്കിലും പൊലീസിന് യുവതിയെ പിടികൂടാനായില്ല. ഇതോടെ തന്ത്രപരമായി, പണം നൽകാമെന്ന് യുവാവിനെകൊണ്ട് വിളിപ്പിക്കുകയും, തൃശൂരിലെത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  അനീഷിനെ ഇടനെഞ്ചിൽ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; ഭാര്യയും മകളും അപേക്ഷിച്ചിട്ടും സൈമൺ ചെവിക്കൊണ്ടില്ല

  തിരുവനന്തപുരം: യുവാവിനെ സുഹൃത്തായ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ് ജോർജിനെ ഇടനെഞ്ചിൽ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഭാര്യയും മകളും അഭ്യര്‍ത്ഥിച്ചെങ്കിലും മുന്‍വൈരാഗ്യം ഉള്ളത് പോലെയാണ് അനീഷിനെ പ്രതി കുത്തിക്കൊന്നത് എന്നും പോലീസ് കണ്ടെത്തി. കൂടാതെ അനീഷ് ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പ്രതി സൈമണ്‍ ലാല്‍ കുത്തിയത് എന്നും വ്യക്തമായിട്ടുണ്ട്. സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കുത്തിയതെന്നായിരുന്നു സൈമൺ പിടിയിലായപ്പോൾ പൊലീസിന് നൽകിയ മൊഴി. ഇത് തെറ്റാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

  മകളുടെ മുറിയില്‍ നിന്ന് അനീഷിനെ പുലര്‍ച്ചെ പിടികൂടിയതിന് പിന്നാലെ ഇയാളെ വെറുതെ വിടണമെന്ന് മകളും ഭാര്യയും സൈമണോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവർ അപേക്ഷിച്ചിട്ടും അത് ചെവിക്കൊള്ളാൻ സൈമൻ തയ്യാറായില്ല. അനീഷിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇടനെഞ്ചില്‍ കുത്തിയത് എന്നും പോലീസ് പറയുന്നു. ഇടനെഞ്ചിൽ ആഴത്തിൽ കുത്തേറ്റ അനീഷിനെ പിന്നീട് പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  Also Read- Pocso Case | പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

  വിദേശത്തായിരുന്ന സൈമണ്‍ നാട്ടിൽ വരുമ്പോഴൊക്കെ ഇടയ്ക്കിടെ ഭാര്യയേയും മകളെയും ആക്രമിക്കാറുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളില്‍ അനീഷ് ഇടപെട്ടിരുന്നതായും സൈമണിന്റെ ഭാര്യയെയും മകളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊലയ്‌ക്ക് കാരണം മുന്‍വൈരാഗ്യമാണെന്നാണ് പോലീസിന്റെ നിഗമനം.

  അതേസമയം അനീഷ് ജോർജിനെ കുത്തിക്കൊന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവാവിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകദിവസം പുലർച്ചെ മൂന്നു മണിയോടെ അനീഷ് ജോർജിനെ വീട്ടിലേക്ക് ഫോണിൽ വിളിച്ചുവരുത്തിയത് പെൺകുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം. കൊലപാതകം ആസൂത്രിതമാണെന്നും, പെൺകുട്ടിയുടെ കുടുംബത്തിന് വർഷങ്ങളായി തന്‍റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്‍റെ പിതാവ് പറയുന്നു. സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. ഇവർ തിരുവനന്തപുരത്തെ പുതിയ ലുലുമാളിൽ പോയതായും അനീഷിന്‍റെ കുടുംബം ആരോപിക്കുന്നു.

  പെണ്‍കുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികള്‍ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് എത്തുമ്ബോള്‍ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോര്‍ജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങള്‍ പറയുകയായിരുന്നു.
  Published by:Anuraj GR
  First published: