• HOME
  • »
  • NEWS
  • »
  • crime
  • »
  • Parole | തടവുകാരേ മടങ്ങിവരൂ; കോവിഡ് പരോളിന്‌ പോയ ആ 38 തടവുകാർ എവിടെ?

Parole | തടവുകാരേ മടങ്ങിവരൂ; കോവിഡ് പരോളിന്‌ പോയ ആ 38 തടവുകാർ എവിടെ?

കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പോയ തടവുകാരെല്ലാം കഴിഞ്ഞ ദിവസം വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്

Jail

Jail

  • Share this:
കോവിഡ് പരോളിന് (Covid 19 parole) ശേഷം ജയിലിലേക്ക് മടങ്ങാൻ സുപ്രീം കോടതി (Supreme Court) അനുവദിച്ച സമയം കഴിഞ്ഞിട്ടും തിരികെയെത്താതെ 38 തടവുകാർ.  കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താതെ മുങ്ങി നടക്കുന്നവരിൽ അധികവും. ഇന്ന് രാവിലെയും തിരികെയെത്താത്തവരെ പിടിച്ചു കൊണ്ടുവരാൻ പൊലീസ് സഹായം തേടാനാണ് ജയിൽ വകുപ്പ് തീരുമാനം.

കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പോയ തടവുകാരെല്ലാം കഴിഞ്ഞ ദിവസം വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ സമയം കഴിഞ്ഞിട്ടും 38 പേർ  തിരിച്ചെത്തിയില്ല. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ തടവുകാർ വരാനുള്ളത്- 12 പേർ. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മൂന്നു പേരും, വിയ്യൂർ സെൻട്രൽ ജയിലിൽ 10 പേരും, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ എട്ടു പേരും, ചീമേനി തുറന്ന ജയിലിൽ അഞ്ച് പേരും തിരിച്ചെത്തിയില്ല.

ഉടൻ തന്നെ ഇവർ എത്തിയില്ലങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ പൊലിസ് സഹായം തേടാനാണ് ജയിൽ വകുപ്പിൻ്റെ തീരുമാനം. പോലീസ് സഹായം തേടാൻ അതത് ജയിൽ സൂപ്രണ്ടുമാർക്ക് വകുപ്പ് നിർദേശം നൽകി. ഏറെ വിവാദമായ രാഷ്ട്രീയ കൊലകളിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ഉണ്ടായിരുന്ന പ്രതികളടക്കം ഇനിയും തിരികെ വരാനുണ്ട്.

കോവിഡിൻ്റെ രണ്ടാം തരംഗ സമയത്താണ് 1,271 പേർക്ക് ജയിലിനുള്ളിലെ രോഗവ്യാപന നിയന്ത്രണത്തിനായി പ്രത്യേക പരോൾ നൽകിയത്. പരോൾ കാലാവധി കഴിഞ്ഞിട്ടും 790 ഓളം തടവുകാർ സുപ്രീം കോടതി അനുമതിയോടെ പരോൾ നീട്ടി വാങ്ങി. ഒടുവിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാണ് രണ്ടാഴ്ചയ്ക്കകം തിരികെ കയറാനുള്ള ഉത്തരവ് വാങ്ങിയത്.

അതേസമയം ഏതാനും ദിവസങ്ങൾക്കു മുൻപ്, ഒരു കൊലപാതക കേസ് പ്രതിയുടെ കേസിൽ, കോവിഡ് പാൻഡെമിക്കിന് നൽകിയ അടിയന്തര പരോൾ തുടർന്നും അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന് ആണ് കോടതി ഇങ്ങനെ വിധിച്ചത്.

Summary: The Prisons department is in a dilemma after 38 prisoners who were granted parole owing to Covid 19 pandemic outbreak refused to return to prison even as the allotted time period got over the other day. In different prisons in the state, those including murder convicts are still evading a return. However, Prisons department has sought help from Kerala police to arrest the ones who are still absconding and produce them at the earliest
Published by:user_57
First published: