നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 50കാരിയുടെ കാമുകൻമാർ തമ്മില്‍ ഏറ്റുമുട്ടി; കമ്പികൊണ്ടുള്ള അടിയേറ്റ് 38കാരൻ ഗുരുതരാവസ്ഥയിൽ

  50കാരിയുടെ കാമുകൻമാർ തമ്മില്‍ ഏറ്റുമുട്ടി; കമ്പികൊണ്ടുള്ള അടിയേറ്റ് 38കാരൻ ഗുരുതരാവസ്ഥയിൽ

  ഒപ്പം താമസിക്കുന്ന സ്ത്രീയെ കാണാൻ രഹസ്യമായി എത്തിയപ്പോഴായിരുന്നു ഒളിച്ചിരുന്ന 51 കാരൻ 38കാരനെ കമ്പി കൊണ്ട് തലയ്ക്കടിച്ചത്.

  അറസ്റ്റിലായ സജിമോ‍ൻ പത്രോസ്

  അറസ്റ്റിലായ സജിമോ‍ൻ പത്രോസ്

  • Share this:
   കൊച്ചി: കളമശ്ശേരിയിൽ ചേനക്കാലയിൽ വാടകയ്ക്ക് താമസിക്കുന്ന 50 വയസുകാരിയുടെ കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്ക്. കമ്പി കൊണ്ട് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ് കുമാറിനെ (38) എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സന്തോഷിനെ മർദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസ് (51) പൊലീസ് പിടിയിലായി. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

   Also Read- കണ്ണൂരിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

   ചേനക്കാലായിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് സജിമോൻ പത്രോസ് താമസിച്ചിരുന്നത്. ഇയാൾക്ക് ഭാര്യയും വേറെ മക്കളുമുണ്ട്. ഇതിനിടെ സ്ത്രീക്ക് സന്തോഷ് കുമാർ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാൾ കണ്ടെത്തുകയായിരുന്നു. ഇത് കണ്ടുപിടിക്കുന്നതിനായി സജിമോൻ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു.

   Also Read- യുവതിയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം; ഭാര്യ ഗർഭിണിയായതു കൊണ്ടാണെന്ന് വിശദീകരണം

   ഈ സമയം വീട്ടിലെത്തിയ സന്തോഷ് കുമാർ അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തു വന്നതോടെ കമ്പി കൊണ്ട് സന്തോഷ് കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

   Also Read- കാമുകിയുടെ പിതാവ് പ്രണയത്തിന് എതിര്; 'സ്വയം തട്ടിക്കൊണ്ടുപോകൽ' നാടകം നടത്തി യുവാവ്

   മറ്റൊരു സംഭവം-

   വർക്കലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം


   വർക്കല ആയിരൂർ സ്വദേശി കണ്ണൻ ആണ് കൊല്ലപ്പെട്ടത്. മരിച്ച കണ്ണനും സംഘവും രാത്രി 12.45 ഓടെ പ്രതിയായ സന്തോഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സന്തോഷിന്റെ ഭാര്യയേയും മക്കളേയും ഉപദ്രവിച്ചു. ഇവരുടെ വിളിക്കേട്ട് അടുത്ത വീട്ടിലെ കുഞ്ഞുമോൻ എത്തുകയും മരിച്ച കണ്ണനും സംഘവുമായി സംഘർഷം ഉണ്ടാകുകയും ചെയ്തു.

   Also Read- 'ഭാര്യ' മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് 'ഭർത്താവിന്റെ' മൊഴി; നെയ്യാർ മുങ്ങിമരണത്തിൽ അടിമുടി ദുരൂഹത

   കുഞ്ഞുമോന് തലയ്ക്ക് അടിയേറ്റു അടിയേറ്റ കുഞ്ഞു മോൻ വീട്ടിൽ നിന്ന് കത്തി എടുത്തു വന്ന് കണ്ണനെ കുത്തുകയായിരുന്നു. കുത്തു കൊണ്ട കണ്ണനെ ഇരുമ്പ് കമ്പി കൊണ്ട് സന്തോഷ് തലയ്ക്കടിക്കുകയും ചെയ്തു. പൊലീസ് സംഭവ സ്ഥലത്തെത്തി കണ്ണനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ കേസിലെ പ്രതികളായ സന്തോഷും കുഞ്ഞുമോനും അയിരുർ പൊലീസിന്റ പിടിയിലായി.
   Published by:Rajesh V
   First published:
   )}