നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഹൈദരാബാദിൽ അരുംകൊല; യുവാവിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഫ്രിഡ്ജിനുള്ളിൽ

  ഹൈദരാബാദിൽ അരുംകൊല; യുവാവിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഫ്രിഡ്ജിനുള്ളിൽ

  രണ്ട് ഭാഗങ്ങളായാണ് മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. ഒരു ഭാഗം ഫ്രിഡ്ജിലായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഹൈദരാബാദിലെ ബൊർബാനഡയിൽ യുവാവിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. കാർമിക നഗർ സ്വദേശി മുഹമ്മദ് സിദ്ദീഖ് അഹമ്മദ് (38) എന്നയാളെയാണ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

   തയ്യൽ തൊഴിലാളിയാണ് സിദ്ദീഖ് അഹമ്മദ്. ഇദ്ദേഹത്തിന്റെ വീട്ടിൽ അടുക്കളിയിലുള്ള ഫ്രിഡ്ജിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വാടകയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

   ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ഇവർ ശ്രീറാം നഗറിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച സിദ്ദീഖ് അഹമ്മദിന്റെ വീട്ടുട പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

   സിദ്ദീഖ് അഹമ്മദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ദുരൂഹതയുണ്ടെന്നും പറഞ്ഞായിരുന്നു വീട്ടുടമ പൊലീസിനെ വിളിച്ചത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.

   സിദ്ദീഖിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിയേറ്റതായി എസിപി എം സുദർശനൻ വ്യക്തമാക്കി. പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, സിദ്ദീഖിനെ അജ്ഞാതനായ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലയിൽ അടിച്ച് കൊല്ലുകയും ഇതിനു ശേഷം വീട് പുറത്ത് നിന്ന് പൂട്ടി കടന്നുകളയും ചെയ്തെന്നാണ്.
   Also Read-ആത്മഹത്യയെന്ന് പൊലീസും ക്രൈം ബ്രാഞ്ചും വിധിയെഴുതിയ കേസിൽ വിദ്യാർത്ഥിയെ സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

   സിദ്ദീഖിന്റെ വീട്ടിൽ പൊലീസ് എത്തുമ്പോൾ മൃതദേഹം രണ്ട് കഷ്ണമാക്കിയ നിലയിലായിരുന്നു. തലയുൾപ്പെടെയുള്ള ശരീരത്തിന്റെ മുകൾ ഭാഗം ഫ്രിഡ്ജിനകത്തായിരുന്നു കണ്ടെത്തിയത്. തുണി ഉപയോഗിച്ച് മുഖം കെട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സിദ്ദീഖ് വ്യാഴാഴ്ച്ച രാത്രി 12:13 ന് വീട്ടിനുള്ളിൽ കയറിപ്പോകുന്നത് കാണാം. പിന്നീട് ഇയാൾ പുറത്ത് ഇറങ്ങിയിട്ടില്ല. ഇതിന് ശേഷമാകാം കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. രാവിലെ 5 മണിയോടെ ഒരാൾ സിദ്ദീഖിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. ഇയാളായിരിക്കാം കൊലപാതകം നടത്തിയത് എന്നാണ് കരുതുന്നത്.

   Also Read-മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് മർദിച്ചു; വായിൽ ചാണകം നിറച്ചു

   സിദ്ദീഖിന്റെ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

   മറ്റൊരു സംഭവം

   78 കാരനായ ഭർത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. ഭർത്താവിന്റെ സംശയ രോഗത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാൽ പട്ടേൽ എന്നയാളാണ് കൊല്ലപ്പെട്ടത്.

   റിട്ടയേർഡ് എഞ്ചിനീയറായ അമൃത്ലാൽ ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് പെൺമക്കൾ വിദേശത്താണ്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു.

   മാർച്ച് 29 തിങ്കളാഴ്ച്ച ലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയിരുന്നു. എന്നാൽ ഭാര്യ കാമുകനെ കാണാൻ പോയതാണെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. തിരിച്ചു വീട്ടിലെത്തിയ ലക്ഷ്മിയെ ആ ദിവസം മുഴുവൻ ഈ കാര്യം പറഞ്ഞ് ആക്ഷേപിച്ചു. കുപ്പി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കാനും ശ്രമിച്ചു. എന്നാൽ ഇതിൽ നിന്ന് ലക്ഷ്മി രക്ഷപ്പെടുകയായിരുന്നു. രാത്രി ഭക്ഷണ സമയത്ത്, വീണ്ടും അമൃത്ലാൽ ഭാര്യയ്ക്കെതിരെ ആക്ഷേപം തുടങ്ങി. ആക്രമിക്കാനുള്ള ശ്രമവും നടന്നു. ഇതിനിടയിൽ അലക്കാൻ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭർത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്ലാൽ മരണപ്പെടുകായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
   Published by:Naseeba TC
   First published:
   )}