• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഉടുമ്പിനെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ നാല് പേര്‍ പിടിയിൽ

Arrest | ഉടുമ്പിനെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ നാല് പേര്‍ പിടിയിൽ

കടുവകളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറകളിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്

  • Share this:
    മഹാരാഷ്ട്രയില്‍ ഉടുമ്പിലെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍.ഗൊതാനയിലെ ഗോബ പ്രദേശത്ത് നായാട്ടിനിറങ്ങിയ സന്ദീപ് തുക്റാം, പവാര്‍ മങ്കേഷ്, ജനാര്‍ദന്‍ കാംദേകര്‍, അക്ഷയ് സുനില്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

    മഹാരാഷ്ട്രയിലെ സഹ്യാദ്രി ടൈഗര്‍ റിസര്‍വിലെ ഗൊതാനെ ഗ്രാമത്തിലാണ് സംഭവം നടന്നത്. നായാട്ടിനിറങ്ങിയ ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് സംഭവത്തിന്റെ ദ്യശ്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ വനം വകുപ്പ്  ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കടുവകളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറകളിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

    അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവിലുള്ള നിയമം അനുസരിച്ച് ഏഴ് വര്‍ഷത്തെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്. പ്രതികളെ മാനസികരോഗ വിദഗ്ധർക്ക് റഫർ ചെയ്യുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

    Rash Driving | പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

    കൊല്ലം ചിതറയില്‍ പോലീസിനെ വെട്ടിച്ച് കടന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ച് അപകടം (Accident). ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ കുറ്റത്തിന് കാഞ്ഞിരത്തുംമൂട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു.

    ചിതറ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ വഴി  ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചെത്തിയ  പ്ലസ് ടു വിദ്യാര്‍ഥികള്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നു. അമിത വേഗത്തില്‍ പോലീസിനെ  മറികടക്കാനുളള ശ്രമത്തിനിടെ ഇവരുടെ ബൈക്ക് കടയ്ക്കല്‍ ഭാഗത്തു നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കിലുണ്ടായിരുന്ന ചാണപ്പാറ സ്വദേശിയായ ശിവന്‍ എന്ന എഴുപത്തിരണ്ടുകാരനും പ്ലസ് ടു വിദ്യാര്‍ഥികളിലൊരാളായ ബാസിതിനും അപകടത്തില്‍ പരുക്കേറ്റു.

    Also Read-Murder | മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാൻ; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു

    പരുക്കേറ്റ ശിവന്‍റെയും,ബാസിതിന്‍റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ലൈസന്‍സ് ലഭിക്കാനുളള പ്രായമായിട്ടില്ലെന്നാണ് പൊലീസ് അനുമാനം. ഇതേ കുറിച്ച് വ്യക്തത വരുത്തിയ ശേഷം ബൈക്കിന്‍റെ ആര്‍സി ഉടമയ്ക്കെതിരെയും കേസെടുക്കും. വാഹന പരിശോധന നടത്തുമ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ വിദ്യാര്‍ഥികള്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നത് മേഖലയില്‍ പതിവു സംഭവമാണെന്ന് പോലീസ് പറയുന്നു.
    Published by:Jayashankar AV
    First published: