• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |കിഴക്കമ്പലത്ത് ട്വന്റി20 പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ നാലു CPM പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Arrest |കിഴക്കമ്പലത്ത് ട്വന്റി20 പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ നാലു CPM പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

  • Share this:
കിഴക്കമ്പലത്ത് ട്വന്റി20 പ്രവർത്തകനെ മർദ്ദിച്ച കേസിൽ നാല് സിപിഐഎം പ്രവർത്തകർ (CPM activists) അറസ്റ്റിൽ (Arrest). സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരുടെ അറസ്റ്റ് കുന്നത്തുനാട് പോലീസ് രേഖപ്പെടുത്തി. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി

കഴിഞ്ഞ ശനിയാഴ്ച ട്വന്റി 20 യുടെ  വിളക്കണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്നാണ് ദീപുവിനെ സിപിഐഎം പ്രവർത്തകർ അക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമിച്ചത്. സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടി. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം പ്രവർത്തകരായ നാലു പേർ ചേർന്നാണ് മർദിച്ചതെന്ന് ചൂണ്ടിക്കാട്ടി ദീപൂവിന്റെ കുടുംബം കുന്നത്തുനാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആന്തരിക രക്തസ്രാവമുണ്ട്. കരൾ സംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശം ആകുകയും ചെയ്തിരുന്നു.

Also read: Moral policing| കാറിനുള്ളിലിരുന്ന യുവാവിനെയും യുവതിയെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മർദനമേറ്റു

Attack |ഉത്സവത്തിനിടെ ഇരുവിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം, ജീപ്പ് തകര്‍ത്തു

കണ്ണൂര്‍: കാട്ടില്‍ അടൂട മടപ്പുര ഉത്സവത്തിനിടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. കതിരൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ജീപ്പിന്റെ ഡോര്‍ ഗ്ലാസും അക്രമികള്‍ തകര്‍ത്തു.

പരിക്കേറ്റ പോലീസുകാരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇവരെ വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്.

Also read: POCSO |കള്ളക്കേസിൽ കുടുക്കാൻ ശ്രമം; പരാതിക്കാരി ചെക്ക് കേസിൽ പ്രതിയെന്ന് റോയ് വയലാട്ട്

തിങ്കളാഴ്ച രാത്രിയിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കതിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവിഭാഗങ്ങളെയും മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമികള്‍ പോലീസിനുനേരേ തിരഞ്ഞത്. ബലം പ്രയോഗിച്ചാണ് അക്രമികളില്‍നിന്ന് പോലീസുകാരെ രക്ഷിച്ചത്.

വിവരം ലഭിച്ചതിനെതുര്‍ന്ന് വന്‍ പോലീസ് സന്നാഹം മടപ്പുരയിലും പരിസരത്തുമായി നിലയുറപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Published by:Sarath Mohanan
First published: