നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; നാല് പേരില്‍ നിന്നായി പിടികൂടിയത് 4.1 കിലോ സ്വര്‍ണം

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; നാല് പേരില്‍ നിന്നായി പിടികൂടിയത് 4.1 കിലോ സ്വര്‍ണം

    ജിദ്ദയില്‍ നിന്നും വന്ന മലപ്പുറം തേലക്കാട്ട് സ്വദേശി 1.2 കിലോ സ്വര്‍ണം സബ് വൂഫറിന്റെ ട്രാന്‍സ്‌ഫോര്‍മറില്‍ ആണ് ഒളിപ്പിച്ചിരുന്നത്.

    News18

    News18

    • Share this:
      കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. നാല് പേരില്‍ നിന്നായി 4.1 കിലോ സ്വര്‍ണം ആണ് പിടികൂടിയത്. ഇതിന്റെ വിപണി മൂല്യം 1.93 കോടിയോളം രൂപ വരും. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം വേങ്ങര സ്വദേശിയില്‍ നിന്ന് 24 കാരറ്റ് സ്വര്‍ണം 999 ഗ്രാം ആണ് പിടിച്ചെടുത്തത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിയുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതിന് 47 ലക്ഷം രൂപയോളം മൂല്യം വരും.

      ജിദ്ദയില്‍ നിന്നും വന്ന മലപ്പുറം തേലക്കാട്ട് സ്വദേശി 1.2 കിലോ സ്വര്‍ണം സബ് വൂഫറിന്റെ ട്രാന്‍സ്‌ഫോര്‍മറില്‍ ആണ് ഒളിപ്പിച്ചിരുന്നത്. 56 ലക്ഷം രൂപയാണ് കണക്കാക്കുന്ന മൂല്യം.

      ജിദ്ദയില്‍ നിന്നും കഴിഞ്ഞ രാത്രി വന്ന മലപ്പുറം കണ്ണമംഗലം സ്വദേശിയും സബ് വൂഫറിന്റെ ട്രാന്‍സ്‌ഫോര്‍മറില്‍ ആണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത 1.2 കിലോ സ്വര്‍ണത്തിന് 56 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്.

      ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി ശരീരത്തിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 808 ഗ്രാം സ്വര്‍ണ മിശ്രിതം ആണ്. ഇതിന് 34 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്. ഇതില്‍ മൂന്ന് കേസുകള്‍ ഡി ആര്‍ ഐ കോഴിക്കോട് യൂണിറ്റിന്റെ കൂടി സഹായത്തോടെ ആണ് പിടികൂടിയത്.
      Published by:Sarath Mohanan
      First published:
      )}